വിജിലൻസ് കേസിൽ ക്ലീൻ ചിറ്റ്; അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡൽ ശുപാർശ

 
ADGP Ajith Kumar Recommended Again for Distinguished Service Medal

Photo Credit: Facebook/M R Ajith Kumar IPS

ADVERTISEMENT

● ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലും അജിത് കുമാർ.
● അനധികൃത സ്വത്ത് കേസിൽ വിജിലൻസ് കുറ്റവിമുക്തനാക്കി.
● എഡിജിപി വിജയനെതിരെ വ്യാജമൊഴി കേസിൽ നടപടിക്ക് നിർദ്ദേശം.
● ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു.
● നേരത്തെ സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം: (KVARTHA) എഡിജിപി എം.ആര്‍.അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡലിന് ശുപാര്‍ശ. സംസ്ഥാനത്തിന്റെ അടുത്ത ഡിജിപിയാകാനുള്ളവരുടെ പട്ടികയില്‍ അജിത് കുമാറും ഉള്‍പ്പെട്ടിരിക്കെയാണ് ശുപാര്‍ശ. ആറാം തവണയാണ് രാഷ്ട്രപതിയുടെ മെഡലിനായി ഡിജിപി ശുപാര്‍ശ ചെയ്യുന്നത്.

Aster_MIMS

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയതിനു പിന്നാലെയാണ് ശുപാര്‍ശ. അതേസമയം എഡിജിപി വിജയനെതിരെ വ്യാജമൊഴി നല്‍കിയ കേസില്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അജിത് കുമാറിന് രാഷ്ട്രപതിയുടെ മെഡല്‍ ലഭിക്കാനായാണ് ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. അജിത് കുമാറും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമാണുണ്ടാക്കിയത്.

നേരത്തെ ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തില്‍ അഞ്ചുതവണയും കേന്ദ്രം മെഡല്‍ നിരസിച്ചിരുന്നു. അജിത് കുമാറിന്റെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്കുവരെ മെഡല്‍ ലഭിച്ചിരുന്നു. നേരത്തെ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ അജിത് കുമാറിന് ലഭിച്ചിട്ടുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. ഷെയർ ചെയ്യൂ.

ADGP M.R. Ajith Kumar has been recommended for the President's Distinguished Service Medal for the sixth time, following his acquittal in a disproportionate assets case by the Vigilance Department. This recommendation comes as Ajith Kumar is also being considered for the post of the State DGP.

#AjithKumar, #KeralaPolice, #VigilanceCase, #DGP, #MedalRecommendation, #KeralaNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia