Online Fraud | ഓൺലൈൻ തൊഴിൽ വാഗ്ദാനം; 5 ദിവസത്തിനിടെ കൈക്കലാക്കിയത് 12 ലക്ഷം രൂപ; ഒടുവിൽ ജോലിയുമില്ല, പൈസയുമില്ല; കണ്ണൂരിൽ വീട്ടമ്മയ്ക്ക് സംഭവിച്ചത്!

 
Housewife Loses 12.5 Lakhs in Online Job Scam

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ബന്ധപ്പെട്ടത് ഇൻസ്റ്റാഗ്രാമിലെ പരസ്യത്തിലൂടെ വന്ന വാട്സ്ആപ്പ് നമ്പർ വഴി 
● പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

പയ്യന്നൂർ: (KVARTHA) ഓൺലൈനിലൂടെ പാർട്ട്‌ടൈം ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പയ്യന്നൂരിലെ വീട്ടമ്മയുടെ 12.5 ലക്ഷം തട്ടിയെടുത്തുവെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പയ്യന്നൂർ വെള്ളൂർ കാറമേലിലെ മുപ്പത്തൊന്നുകാരിയായ വീട്ടമ്മയ്ക്കാണ് അഞ്ച് ദിവസത്തിനുള്ളിൽ 12,55,252 രൂപ നഷ്ടപ്പെട്ടത്. ജോലിയുമില്ല, പൈസയുമില്ല എന്ന അവസ്ഥ വന്നപ്പോഴാണ് പ്രശ്‌നം പൊലീസിലെത്തിയത്. 

Aster mims 04/11/2022

പാർട്ട്‌ടൈം ജോലിയിലൂടെ ദിവസേന 1000 മുതൽ 5000 രൂപ വരെ സമ്പാദിക്കാമെന്ന ഇൻസ്റ്റാഗ്രാമിൽ വന്ന പരസ്യത്തിലാണ് വീട്ടമ്മ വീണത്. പരസ്യത്തിലുണ്ടായിരുന്ന വാട്സ്ആപ് നമ്പർ വഴി ബന്ധപ്പെട്ടപ്പോൾ  ജോലിക്കുള്ള യോഗ്യത തെളിയിക്കുന്ന ടാസ്‌കാണ് ലഭിച്ചത്.

തുടർന്ന് ടാസ്‌കുകൾ ഓരോന്നായി വരികയായിരുന്നു. സെപ്റ്റംബർ ആറ് മുതൽ 10 വരേയുള്ള ദിവസങ്ങളിലായാണ് 12,55,252 രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് പോയത്. ചതി മനസിലാക്കിയ വീട്ടമ്മ ഒടുവിൽ പരാതിയുമായി പൊലിസിനെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്ന് പയ്യന്നൂർ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
 

#onlinescam #cybercrime #kerala #fraudalert #parttimejob #beware

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia