Crackdown | സൗദി സുരക്ഷാ സേന ഒരാഴ്ചയ്ക്കിടെ 21,971 നിയമവിരുദ്ധരെ പിടികൂടി

 
Saudi security forces conducting an immigration raid
Watermark

Photo Credit: X/The Presidency of State Security

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● നിയമനടപടികള്‍ക്ക് വിധേയരാക്കുന്നു.
● ഫീല്‍ഡ് സെക്യൂരിറ്റി പരിശോധനയ്ക്കിടെയാണ് അറസ്റ്റുണ്ടായത്. 
● അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 1421 പേര്‍ അറസ്റ്റിലായി. 

റിയാദ്: (KVARTHA) സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 21,971 നിയമലംഘകരായ വിദേശികള്‍ പിടിയിലായി. തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിച്ചവരാണ് അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍നിന്ന് പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം (Saudi Security Forces) അറിയിച്ചു. 13,186 താമസനിയമ ലംഘകരും 5,427 അതിര്‍ത്തി സുരക്ഷാ ലംഘകരും 3,358 തൊഴില്‍ നിയമ ലംഘകരുമാണ് പിടിയിലായത്.

Aster mims 04/11/2022

രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1421 പേരാണ് അറസ്റ്റിലായത്. അവരില്‍ 34 ശതമാനം യമന്‍ പൗരന്മാരും 64 ശതമാനം ഇത്യോപ്യന്‍ പൗരന്മാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 53 പേര്‍ നിയമവിരുദ്ധമായി രാജ്യത്തുനിന്നും കടക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിലായി. 

13,885 പുരുഷന്മാരും 1,890 സ്ത്രീകളും ഉള്‍പ്പെടെ ആകെ 15,775 പേര്‍ക്കെതിരെയുള്ള ശിക്ഷാനടപടികളുടെ ഭാഗമായി നിയമനടപടികള്‍ക്ക് വിധേയരാക്കുകയാണ്.

ആകെ 8,370 നിയമലംഘകരെ യാത്രാരേഖകള്‍ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തു. 2,054 നിയമലംഘകരെ അവരുടെ യാത്രാ റിസര്‍വേഷന്‍ പൂര്‍ത്തിയാക്കാന്‍ റഫര്‍ ചെയ്തു. അതേസമയം 12,355 നിയമലംഘകരെ നാടുകടത്തി. 

സുരക്ഷാസേനയും ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളും സംയുക്തമായി നടത്തിയ ഫീല്‍ഡ് സെക്യൂരിറ്റി പരിശോധനയ്ക്കിടെയാണ് അറസ്റ്റുണ്ടായത്. 

#SaudiArabia #immigration #arrests #MiddleEast #Yemen #Ethiopia #crackdown

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script