Criticism | 'ഗാസയില്‍ വംശഹത്യ നടത്തുന്നു'; ഇസ്രായേലിന്റെ ആക്രമണങ്ങളെ അപലപിച്ച് സൗദി കിരീടാവകാശി
● വിമര്‍ശനം അറബ് നേതാക്കളുടെ ഉച്ചകോടിയില്‍.
● ഇസ്രായേലിന്റെ അംഗത്വം മരവിപ്പിക്കും.
റിയാദ്: (KVARTHA) ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തുകയാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ (Saudi Crown Prince Mohammed Bin Salman). സഹോദരരായ പലസ്തീന്‍ ജനതക്കെതിരെ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയെ രാജ്യം അപലപിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീന് ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് പലസ്തീനിലേയും ലെബനനിലേയും സഹോദരങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ ഉടന്‍ അവസനാപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നുവെന്നും കിരീടാവകാശി പറഞ്ഞു.
അറബ് നേതാക്കളുടെ ഉച്ചകോടിയില്‍ സംസാരിച്ചപ്പോഴാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാത്തിടത്തോളം കാലം രാജ്യം ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന് കിരീടാവകാശി സെപ്റ്റംബറില്‍ പറഞ്ഞിരുന്നു.
ഇസ്രയേല്‍ അധിനിവേശ ആക്രമണത്തിന്റെ വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങള്‍ മറികടക്കാന്‍ പലസ്തീനിനും ലെബനനും രാജ്യത്തിന്റെ പിന്തുണ സൗദി കിരീടാവകാശി ഉറപ്പ് നല്‍കി. അധിനിവേശ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും എണ്ണം 15,000 കവിഞ്ഞു. അതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും കിരീടാവകാശി പറഞ്ഞു.
നേരത്തെ, സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദും ഇക്കാര്യം പറഞ്ഞിരുന്നു. ഇറാനെ ആക്രമിക്കുന്നതില്‍ നിന്ന് ഇസ്രായേലിനെ തടയണമെന്നും ഇറാന്റെ പരമാധികാരത്തെ മാനിക്കണമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു.
തിങ്കളാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍, യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇസ്രായേലിന്റെ അംഗത്വം മരവിപ്പിക്കാന്‍ നീക്കം നടത്തിയതായി അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബൂള്‍ ഗെയ്ത് പറഞ്ഞു. അംഗത്വം മരവിപ്പിക്കുന്നത് സെക്യൂരിറ്റി കൗണ്‍സിലിന്റെ അധികാരപരിധിയില്‍ വരില്ലെന്നും ജനറല്‍ അസംബ്ലിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎന്‍ജിഎയുടെ ഭൂരിപക്ഷ തീരുമാനത്തിലൂടെ ഇസ്രായേലിന്റെ അംഗത്വം മരവിപ്പിക്കുന്നതിന് ഉടന്‍ സാക്ഷ്യം വഹിച്ചേക്കാമെന്നും അബുള്‍ ഗെയ്ത് പറഞ്ഞു.
എല്ലാ രാജ്യങ്ങളും ഇസ്രായേലിലേക്കുള്ള ആയുധങ്ങള്‍ കയറ്റുമതി നിരോധിക്കണമെന്നും ഇസ്രായേലിലെ സിവിലിയന്‍, സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി തയ്യാറാകണമെന്നും അറബ് ലീഗ് ആവശ്യപ്പെട്ടു.
കഴിഞ്ഞ 13 മാസത്തിനുള്ളില്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ സൈനിക ആക്രമണം പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കി. ഏതാണ്ട് മുഴുവന്‍ ജനങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു. പട്ടിണി പ്രതിസന്ധി സൃഷ്ടിച്ചുവെന്നും അറബ് ലീഗ് ആരോപിച്ചു. എന്നാല്‍, ആരോപണങ്ങളെ ഇസ്രായേല്‍ തള്ളി.
ഗാസയിലെയും ലെബനനിലേയും യുദ്ധങ്ങളുടെ പശ്ചാത്തലത്തിലാണ് അറബ്, മുസ്ലിം നേതാക്കള്‍ സൗദി അറേബ്യയില്‍ ഒത്തുചേര്‍ന്നത്. 57 അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കളാണ് തിങ്കളാഴ്ച സൗദിയില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ പങ്കെടുത്തത്.
ഫലസ്തീന് ഉറച്ച പിന്തുണ
അറബ് - ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഭരണ കർത്താക്കളുടെ ഉച്ചകോടി ഫലസ്തീൻ വിഷയത്തിലുള്ള ഐക്യദാർഢ്യവും പിന്തുണയും ആവർത്തിച്ചു പ്രഖ്യാപിക്കുന്നതായിരുന്നു. ഉച്ചകോടി പുറത്തിറക്കിയ സമാപന പ്രമേയം ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളിൽ ഇസ്രായേലിൻ്റെ പങ്കാളിത്തം മരവിപ്പിച്ചു കൊണ്ടുള്ള നടപടി ആവശ്യമാണെന്ന് ഊന്നിപ്പറയുകയും ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ആക്രമണാത്മക നയങ്ങൾ അവസാനിപ്പിക്കാൻ ഇസ്രയേലിനെ നിർബന്ധിതരാകാണാമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.
ഫലസ്തീൻ രാഷ്ട്രത്തിൻ്റെ അംഗീകാരത്തിനായി രാജ്യാന്തര പിന്തുണ സമാഹരിക്കണമെന്നും ഐക്യരാഷ്ട്ര സഭയുടെ ഫലസ്തീനിലെ റിലീഫ് വിഭാഗമായ യു എൻ ആർ ഡബ്ല്യു എ യ്ക്കുള്ള സംരക്ഷണം പിൻവലിച്ച ഇസ്രായേലി നെസെറ്റിൻ്റെ തീരുമാനം അപലപനീയമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ലെബനനിലെ യുദ്ധം നിർത്തലാക്കാനുള്ള ശ്രമങ്ങൾ വിപുലപ്പെടുത്താൻ തീരുമാനിക്കുകയും സിറിയൻ പ്രദേശത്തെ ഇസ്രായേൽ ആക്രമണത്തെ ഉച്ചകോടി അപലപിക്കുകയും ചെയ്തു.
'യുദ്ധം തുടരുന്നത് രാജ്യാന്തര സമൂഹത്തിന്റെ പരാജയം'
ഗസ്സയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ അറബ് - ഇസ്ലാമിക ലോകം രോഷാകുലരാണെന്ന് ഉച്ചകോടിയിൽ പങ്കെടുക്കവേ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിൽ രാജ്യാന്തര സമൂഹം പരാജയപ്പെട്ടുവെന്നും അദ്ദേഹം വിലയിരുത്തി. ഫലസ്തീൻ രാഷ്ട്രത്തിൻ്റെ അംഗീകാരം ത്വരിതപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യമാണെന്നും ഗാസയിൽ എന്താണ് സംഭവിക്കുന്നതെന്ന് അന്താരാഷ്ട്ര സമൂഹത്തിന് ന്യായീകരിക്കാനുള്ള അവസരം നൽകരുതെന്നും സൗദി വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
'യുദ്ധത്തിൻ്റെ തുടർച്ച ഒരു അന്താരാഷ്ട്ര പരാജയമാണ്'
അറബ്-ഇസ്ലാമിക നിലപാടുകൾ മേഖലയിലെ സംഘർഷങ്ങൾ ശാന്തമാക്കാൻ സഹായിക്കുമെന്ന് പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു, ഗാസയിൽ യുദ്ധം തുടരുന്നത് മുഴുവൻ അന്താരാഷ്ട്ര സമൂഹത്തിൻ്റെയും പരാജയമാണെന്ന് ഊന്നിപ്പറഞ്ഞു. യാഥാർഥ്യത്തെ കണ്ടില്ലെന്ന് നടിക്കാനും ദ്വിരാഷ്ട്ര സംസ്ഥാപനം പരാചയപ്പെടുത്താനുമാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്നും സൗദി വിദേശകാര്യ മന്ത്രി തുടർന്നു.
'ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കലാണ് പരിഹാരം'
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, ഗാസയിലേക്കുള്ള സഹായം എത്തിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞു, അസാധാരണമായ അറബ്-ഇസ്ലാമിക് ഉച്ചകോടി മേഖലയിലെ സംഘർഷങ്ങൾ ശാന്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഊന്നിപ്പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിനുള്ള പരിഹാരമാണ് ഫലസ്തീൻ രാഷ്ട്ര സംസ്ഥാപനമെന്നും വെടിനിർത്തൽ കരാറിലെത്തിയാൽ അനന്തര നടപടികളിൽ ഏകോപനം ഉണ്ടാവേണ്ട കാര്യവും ഉച്ചകോടി ചർച്ച ചെയ്തു.
'യുദ്ധം നിർത്തുന്നതിനുള്ള മുൻഗണന'
മേഖലയിലെ സംഘർഷങ്ങൾ ശമിപ്പിക്കാനാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്നും മേഖലയിൽ സമാധാനം ഉറപ്പിക്കുന്നതിനായി ശാശ്വത പരിഹാരം പുലരേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറയുകയും ചെയ്തു. പ്രശ്നം പരിഹരിക്കുന്നതിൽ ഏകീകൃത അറബ് - ഇസ്ലാമിക രാഷ്ട്രങ്ങളുടെ നിലപാട് നിർണായകമായിരിക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. യുദ്ധം അവസാനിപ്പിക്കുന്നതിലും ഫലസ്തീനികളുടെ കഷ്ടപ്പാടുകൾ പരിഹാരം കണ്ടെത്തലുമാണ് ഇപ്പോഴത്തെ മുൻഗണനയെന്നും സൗദി വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
#SaudiCrownPrince, #IsraelGaza, #Palestine, #MiddleEastConflict, #ArabLeague, #Genocide