Mosque Attack | ഒമാനില്‍ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പില്‍ 4 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്
മസ്ഖത്: (KVARTHA) ഒമാനില്‍ പള്ളിക്ക് (Oman Mosque) സമീപമുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു (Killed). മസ്ഖത് ഗവര്‍ണറേറ്റിലെ അല്‍-വാദി അല്‍-കബീര്‍ ഏരിയയിലെ (Al-Wadi Al-Kabir Area) ഒരു പള്ളിയുടെ പരിസരത്താണ് വെടിവെപ്പുണ്ടായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് (Royal Oman Police) ട്വിറ്ററില്‍ (X) പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
നാല് പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച പൊലീസ്, നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ പൂര്‍ണമായി നിയന്ത്രണ വിധേയമാണെന്നാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പ്.
'പ്രാഥമിക വിവരമനുസരിച്ച്, വാദി അല്‍ കബീര്‍ മേഖലയിലെ ഒരു പള്ളിയുടെ പരിസരത്ത് നടന്ന വെടിവെപ്പില്‍ നാല് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സാഹചര്യം കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ട്, കൂടാതെ തെളിവെടുപ്പിനും അന്വേഷണത്തിനുമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരികയാണ്, മരിച്ചവരുടെ കുടുംബങ്ങളോട് റോയല്‍ ഒമാന്‍ പൊലീസ് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരുക്കേറ്റവര്‍ക്ക് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.'- സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പൊലീസ് കുറിച്ചു.
അതേസമയം വെടിവെപ്പിന് പിന്നില്‍ ആരാണെന്നും സംഭവത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്താണെന്നത് സംബന്ധിച്ചും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
بيان حول حادثة إطلاق نار في منطقة الوادي الكبير..#شرطة_عمان_السلطانية pic.twitter.com/7MSURU3LLQ
— شرطة عُمان السلطانية (@RoyalOmanPolice) July 16, 2024