കുവൈത്തിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞെത്തിയ മലയാളി ദമ്പതികൾ ഫ്ലാറ്റില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം


● അബ്ബാസിയയിലെ ഫ്ലാറ്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
● മരിച്ചവരുടെ കൈകളിൽ കത്തികളുണ്ടായിരുന്നു.
● വഴക്കിനെ തുടർന്നുള്ള കൊലപാതകമെന്ന് സംശയം.
● ദമ്പതികളുടെ കുട്ടികൾ നാട്ടിലാണ്.
● പൊലീസ് ഫോറൻസിക് സംഘവും സ്ഥലത്തെത്തി.
● സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നു.
കുവൈത്ത് സിറ്റി: (KVARTHA) മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജാബിർ ആശുപത്രിയിലെ നഴ്സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫൻസിൽ നഴ്സായ എറണാകുളം കീഴില്ലം സ്വദേശി ഭാര്യ ബിൻസി എന്നിവരെയാണ് അബ്ബാസിയയിലെ താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. ഇരുവരും ബുധനാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ലാറ്റിൽ എത്തിയതായിരുന്നുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
രാവിലെ കെട്ടിടത്തിലെ കാവൽക്കാരൻ പരിശോധിച്ചപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. ഇരുവരുടെയും കൈകളിൽ കത്തികളുണ്ടായിരുന്നു എന്നും വിവരമുണ്ട്. പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ദമ്പതികളുടെ കുട്ടികൾ നാട്ടിലാണ്.
സംഭവത്തിൽ വഴക്കിനെ തുടർന്നുള്ള കൊലപാതകമാണോ നടന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.
ഈ ദുഃഖകരമായ വാർത്ത ഷെയർ ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാനും അഭ്യർത്ഥിക്കുന്നു.
Malayali nurse couple, Sooraj from Kannur and Bincy from Ernakulam, were found dead with wounds in their apartment in Abbasiya, Kuwait, after returning from night duty. Police suspect homicide following a possible altercation. Their children are in India.
#KuwaitMurder, #MalayaliCouple, #HomicideSuspect, #NursesKilled, #PoliceInvestigation