Scam | ഗുജറാത്തിൽ വ്യാജ കോടതി നടത്തിയതിന് അറസ്റ്റിലായ വ്യാജ ജഡ്‌ജ് 2019 മുതൽ നിരവധി 'വിധികൾ' പുറപ്പെടുവിച്ചു; കലക്ടർക്കും നിർദേശം നൽകി ഉത്തരവിട്ടു!
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അഞ്ചു വർഷത്തോളം വ്യാജ കോടതി നടത്തി
● ഭൂമി തർക്കങ്ങളിൽ ഇടപെട്ട് വ്യാജ വിധികൾ പുറപ്പെടുവിച്ചു
● ഒരു സിവിൽ കോടതി രജിസ്ട്രാർ നൽകിയ പരാതിയെ തുടർന്നാണ് കേസ് പുറത്തായത്
ഗാന്ധിനഗർ: (KVARTHA) അഞ്ച് വർഷമായി വ്യാജ കോടതി നടത്തിയെന്ന കേസിൽ ഗുജറാത്തിൽ 'വ്യാജ ജഡ്ജിയും' 'ഗുമസ്തനും' അറസ്റ്റിലായത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. മോറിസ് സാമുവൽ ക്രിസ്റ്റ്യൻ എന്നയാളാണ് കൂട്ടത്തിലെ പ്രധാനി. അറസ്റ്റിന് ശേഷം ക്രിസ്റ്റ്യനെ പൊലീസ് മർദിച്ചുവെന്ന ആരോപണത്തെ തുടർന്ന്, കോടതി ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ നിർദേശിച്ചു. ഇതോടെ, ക്രിസ്റ്റ്യനെ ബുധനാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും.
ചൊവ്വാഴ്ച, അഹമ്മദാബാദിലെ മെട്രോപൊളിറ്റൻ കോടതി നമ്പർ 5 മുമ്പാകെ 14 ദിവസത്തെ റിമാൻഡ് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അറസ്റ്റിന് ശേഷം കസ്റ്റഡിയിലിരിക്കെ തന്നെ പൊലീസ് മർദിച്ചതായി പ്രതി കോടതിയിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് റിമാൻഡ് അപേക്ഷ മാറ്റിവെക്കുകയും ക്രിസ്റ്റ്യനെ വൈദ്യപരിശോധനയ്ക്കായി സബർമതി സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഉത്തരവിടുകയും ചെയ്തു. മെഡിക്കൽ റിപ്പോർട്ടും ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
ഭൂമി തർക്ക കേസുകൾ മുതലെടുത്ത് തട്ടിപ്പ്
ഗാന്ധിനഗർ സ്വദേശിയായ ക്രിസ്റ്റ്യനെ തിങ്കളാഴ്ച അഹമ്മദാബാദ് നഗരത്തിൽ നിന്നാണ് കരഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. 2019 മുതൽ ഇയാൾ ജഡ്ജിയായി വേഷമിട്ട്, നിരവധി 'വിധികൾ' പുറപ്പെടുവിച്ചെന്നാണ് പൊലീസ് പറയുന്നത്. പ്രധാനമായും ഭൂമി തർക്കങ്ങളാണ് കൈകാര്യം ചെയ്തത്. ഈ വ്യാജ കോടതിയിൽ നിന്നുള്ള വിധികൾ യഥാർത്ഥ കോടതി വിധികളെപ്പോലെ തോന്നിക്കുന്ന വിധത്തിലാണ് തയ്യാറാക്കിയിരുന്നത്. പലരും ഇതിൽ വീണുപോവുകയായിരുന്നു.
ക്രിസ്റ്റ്യൻ തന്റെ ഓഫീസിനെ ഒരു കോടതിമുറി പോലെയാക്കി മാറ്റിയിരുന്നു. യഥാർത്ഥ കോടതിയിലെന്നപോലെ അവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഇങ്ങനെ ചെയ്തത് തന്റെ വിധികൾക്ക് നിയമപരമായ അംഗീകാരമുണ്ടെന്ന് വിശ്വസിപ്പിക്കാനായിരുന്നു. സുഹൃത്തുക്കളായിരുന്നു സഹായത്തിന് ഉണ്ടയിരുന്നത്. ജില്ലാ കലക്ടര്‍ക്കുവരെ നിര്‍ദേശം നല്‍കുന്ന വ്യാജ ഉത്തരവുകള്‍ ഇയാൾ ട്രൈബ്യൂണൽ ജഡ്‌ജ് എന്ന പേരിൽ പുറപ്പെടുവിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
കുടുങ്ങിയത് ഇങ്ങനെ!
വ്യാജകോടതി പുറപ്പെടുവിച്ച ഒരു ഉത്തരവ് അഹമ്മദാബാദ് സിറ്റി സിവില്‍ കോടതി രജിസ്ട്രാറുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. 2019-ൽ, ക്രിസ്റ്റ്യൻ തന്റെ ഒരു ക്ലയന്റിന് അനുകൂലമായി ഒരു ഉത്തരവ് പുറപ്പെടുവിച്ചതാണ് കുരുക്കായത്. ഈ ഉത്തരവ് ജില്ലാ കലക്ടറുടെ കീഴിലുള്ള സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ടതായിരുന്നു. ഈ ഭൂമി തന്റെ പേരിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ക്ലയന്റ് വ്യാജ കോടതിയെ സമീപിച്ചത്.
തുടർന്ന് 'കോടതിയിൽ' നടപടികൾ ആരംഭിക്കുകയും തൻ്റെ കക്ഷിക്ക് അനുകൂലമായി ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും ആ ഭൂമിയുടെ റവന്യൂ രേഖകളിൽ 'ഹർജിക്കാരന്റെ' പേര് ചേർക്കാൻ കലക്ടറോട് നിർദേശിക്കുകയും ചെയ്തു. ഈ ഉത്തരവ് നടപ്പാക്കാൻ മറ്റൊരു അഭിഭാഷകൻ മുഖേന ക്രിസ്റ്റ്യൻ സിറ്റി സിവിൽ കോടതിയിൽ അപ്പീൽ നൽകുകയും താൻ തന്നെ പുറപ്പെടുവിച്ച 'വിധിയുടെ' പകർപ്പ് ഒപ്പം ചേർക്കുകയും ചെയ്തു. എന്നാൽ അഹമ്മദാബാദ് സിറ്റി സിവില്‍ കോടതി രജിസ്ട്രാർ ഹാർദിക് ദേശായിയ്ക്ക് 'വിധിയിൽ' സംശയം തോന്നുകയും ഉത്തരവ് യഥാർത്ഥമല്ലെന്നും കണ്ടെത്തി.
തുടർന്ന് ഹാർദിക് സാഗർ ദേശായിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊതുസേവകൻ ആയിരുന്നെന്ന് നടിച്ച് വഞ്ചിക്കുക (ഐപിസി 170), ആൾമാറാട്ടം (ഐപിസി 419), വ്യാജ രേഖകൾ നിർമ്മിക്കുക (ഐപിസി 465), വ്യാജ രേഖ യഥാർത്ഥമായി ഉപയോഗിക്കുക (ഐപിസി 471) തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുക്കുകയായിരുന്നു. കൂടാതെ, ഈ കൃത്യം നടപ്പിലാക്കുന്നതിന് ഗൂഢാലോചന നടന്നു എന്ന ആരോപണത്തെ തുടർന്ന് ഐപിസി 120 ബി പ്രകാരവും കേസെടുത്തിട്ടുണ്ട്.
#Gujarat #FakeJudge #Fraud #Justice #India #Crime
