Arrest | ഓട്ടോറിക്ഷയിൽ എംഡിഎംഎയും കഞ്ചാവും; 3 യുവാക്കൾ കുടുങ്ങി 

 
Three Youth Arrested with Drugs in Auto-rickshaw

Photo: Arranged

ADVERTISEMENT

● പിടിയിലായവരിൽ മോഷണ കേസിലെ പ്രതികളും 
● മിഥുൻ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു.
● ഇയാൾ മയക്കുമരുന്ന് വിൽപന നടത്തി വന്നതായി പൊലീസ് പറയുന്നു.

തലശേരി: (KVARTHA) തലായി ഹാർബർ പരിസരത്ത് മയക്കുമരുന്നുമായി ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളെ തലശേരി ടൗൺ പൊലീസ് നടത്തിയ രാത്രികാല വാഹന പരിശോധനയിൽ പിടികൂടി. നിരവധി മോഷണ കേസിലെ പ്രതികളായ മിഥുൻ, ഷിനാസ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. 

ഇവരിൽ നിന്നും 12.51 ഗ്രാം എം.ഡി.എം.എയും 17 ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്. തലശേരിയിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്തു വന്ന മിഥുൻ്റെ നേതൃത്വത്തിൽ മയക്കുമരുന്ന് വിൽപന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Aster_MIMS

മോഷണം, അടിപിടി തുടങ്ങിയ നിരവധി കേസുകൾ മിഥുനെതിരെയുള്ളതായി പൊലീസ് അറിയിച്ചു. പ്രതികളെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 

#MDMA #cannabis #drugseizure #Kerala #India #arrest #Thalassery #crime #localnews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia