SWISS-TOWER 24/07/2023

Tragedy | 'പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ യുവതിയുടെ വീടിന് മുന്നിലെത്തി പെട്രൊളൊഴിച്ച് തീകൊളുത്തി'; തൃശ്ശൂരില്‍ 23കാരന് ദാരുണാന്ത്യം

 
Image Representing young man died in Thrissur
Image Representing young man died in Thrissur

Representational Image Generated by Meta AI

ADVERTISEMENT

● 'പെണ്‍കുട്ടിയുടെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു.'
● 'ഇരുവരും ഒരു വര്‍ഷത്തിലേറെയായി അടുപ്പമില്ലായിരുന്നു.'
● 'ജീവനൊടുക്കുമെന്ന് യുവാവ് മുന്‍പ് ഭീഷണി മുഴക്കിയിരുന്നു.'

തൃശ്ശൂര്‍: (KVARTHA) കുട്ടനെല്ലൂരില്‍ ഗുരുതരമായി തീ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു.  കണ്ണാറ സ്വദേശി അര്‍ജുന്‍ ലാല്‍ (23) ആണ് ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചത്. 

പൊലീസ് പറയുന്നത്: പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയെന്നാരോപിച്ച് ചൊവ്വാഴ്ച രാത്രി യുവതിയുടെ വീട്ടിന് മുന്നിലെത്തിയ അര്‍ജുന്‍ ലാല്‍ സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ആദ്യം പെണ്‍കുട്ടിയുടെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ യുവാവ് കല്ലെറിഞ്ഞ് തകര്‍ത്തു. ഇതിനുശേഷമാണ് വീടിന്റെ വരാന്തയില്‍വച്ച് യുവാവ് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. യുവതിയുമായി ഒരു വര്‍ഷത്തിലേറെയായി യുവാവിന് അടുപ്പമില്ലായിരുന്നു. യുവാവ് ജീവനൊടുക്കുമെന്ന് മുന്‍പ് ഭീഷണി മുഴക്കിയിരുന്നതായും പറയുന്നു.

Aster mims 04/11/2022

രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചിരിക്കുന്നതിനിടെ ഭക്ഷണം വാങ്ങി വരാമെന്ന് പറഞ്ഞാണ് ഇയാള്‍ പോയത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തുന്നതിനിടെ. വഴിയരികില്‍ നിന്നും പെട്രോള്‍ വാങ്ങിച്ചു. തുടര്‍ന്നാണ് വീടിന് മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ഇയാളെ യുവതിയുടെ വീട്ടുകാരാണ് പ്രദേശവാസികളെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നതിനാല്‍, ചികിത്സയിലിരിക്കേ ബുധനാഴ്ച രാവിലെ 3 മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്ത് ചെയ്യാം? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Young man in Kuttanellur ended his life by self-immolation following a failed relationship.

#KeralaNews #Prevention #MentalHealth #RelationshipIssues

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia