Allegation | നിയമസഭാ മാര്‍ച്ചിനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിതാ ബാബുവിന്റെ സ്വര്‍ണം മോഷ്ടിച്ചതായി പരാതി; പൊലീസ് അന്വേഷണം
● സഹപ്രവര്‍ത്തകയുടെ ബാഗില്‍ ആയിരുന്നു സ്വര്‍ണം സൂക്ഷിച്ചത്.
● നഷ്ടപ്പെട്ടത് കമ്മലും മാലയും അടക്കം ഒന്നരപവനോളം സ്വര്‍ണം.
● കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കി.
തിരുവനന്തപുരം: (KVARTHA) പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാര്‍ച്ചിനെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ (Aritha Babu) സ്വര്‍ണം മോഷണം പോയതായി പരാതി. കമ്മലുകളും മാലയുമാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ അരിതാ ബാബു കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കി.
ചൊവ്വാഴ്ചയായിരുന്നു നിയമസഭയിലേക്ക് യുവജന സംഘടനകളുടെ മാര്‍ച്ച് ഉണ്ടായിരുന്നത്. മാര്‍ച്ചില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചിരുമന്നു. ഇതില്‍ പരിക്കേറ്റ അരിതയെ സിടി സ്‌കാന്‍ ചെയ്യാന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ഊരിയ കമ്മലും മാലയും ആണ് കാണാതായത്. ഇവിടെ വച്ചാണ് സ്വര്‍ണം മോഷണം പോയതെന്നാണ് വിവരം.
സ്‌കാന്‍ ചെയ്യുന്നതിന് വേണ്ടി ഊരിയ ആഭരണങ്ങള്‍ സഹപ്രവര്‍ത്തകയുടെ ബാഗില്‍ ആയിരുന്നു സൂക്ഷിച്ചത്. എന്നാല്‍ സ്‌കാന്‍ കഴിഞ്ഞ് തിരികെ എത്തി ബാഗില്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി മനസിലായി. കമ്മലും മാലയും ചേര്‍ത്ത് ഏകദേശം ഒന്നര പവനോളം തൂക്കം വരുമെന്നാണ് വിവരം. സംഭവത്തില്‍ കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
#youthcongress #theft #protest #thiruvananthapuram #kerala #india