SWISS-TOWER 24/07/2023

Assault | വനിതാ ജയിലില്‍ സഹതടവുകാരിയെ മര്‍ദിച്ചതായി പരാതി; ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനെതിരെ കേസെടുത്തു

 
Complaint of Assault in Women's Jail; Case Filed Against Sherin, Accused in Bhaskara Karanavar Murder Case
Complaint of Assault in Women's Jail; Case Filed Against Sherin, Accused in Bhaskara Karanavar Murder Case

KVARTHA File Photo

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സംഭവത്തില്‍ തടവുകാരിക്ക് പരുക്കേറ്റിട്ടുണ്ട്.
● വനിതാ ജയില്‍ സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു.
● ടൗണ്‍ പോലീസാണ് പരാതിയില്‍ നടപടിയെടുത്തത്. 

കണ്ണൂര്‍: (KVARTHA) ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനെതിരെ സഹതടവുകാരിയെ മര്‍ദിച്ചെന്ന പരാതിയില്‍ കേസെടുത്തു. വനിതാ ജയിലിലെ എഫ്-1/24 തടവുകാരി കാനേ സിംപോ ജൂലി(33)നെയാണ് ഇക്കഴിഞ്ഞ 24 ന് രാവിലെ 7.45 ന് ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്നയും ചേര്‍ന്ന് മര്‍ദിച്ചതെന്നാണ് പരാതി. സംഭവത്തില്‍ തടവുകാരിക്ക് പരുക്കേറ്റിട്ടുണ്ട്.

Aster mims 04/11/2022

മര്‍ദനമേറ്റ തടവുകാരി വനിതാ ജയില്‍ സൂപ്രണ്ടിന് നല്‍കിയ പരാതി സൂപ്രണ്ട് ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം 4.30 നാണ് പോലീസ് ജയിലിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്തത്. ഷെറിനെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കെയാണ് പുതിയ സംഭവം.

ഈ വാർത്ത എല്ലാവർക്കും ഉപകാരപ്രദമായെന്ന് കരുതുന്നു. ഇതുപോലുള്ള കൂടുതൽ വാർത്തകൾക്കായി ഷെയർ ചെയ്യുകയും പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്യുക.

Case has been filed against Sherin, accused in the Bhaskara Karanavar murder case, for allegedly assaulting a fellow inmate in Kannur women's jail. The victim, Kane Simpo Julie, filed a complaint with the jail superintendent.

#Kannur, #JailAssault, #Sherin, #Crime, #Kerala, #Police

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia