Theft | മരണവീട്ടില്‍ മാസ്‌ക് ധരിച്ചെത്തി മോഷണം; കട്ടിലിനടിയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവര്‍ന്നെന്ന കേസില്‍ 29 കാരി പിടിയില്‍
പെരുമ്പാവൂർ: (KVARTHA) എറണാകുളം പെരുമ്പാവൂരിൽ മരണവീട്ടിൽ നിന്ന് സ്വർണം (Gold) മോഷ്ടിച്ച (Theft)യുവതി അറസ്റ്റിലായി. കൊല്ലം ജില്ലകാരിയായ റിൻസി (Rincy) എന്ന ഇരുപത്തിയൊമ്പതുകാരിയാണ് പൊലീസിന്‍റെ പിടിയിലായത് (Woman Arrested).
പെരുമ്പാവൂർ പൊലീസ് പറയുന്നത്: ഈ മാസം 19-ാം തീയതി പെരുമ്പാവൂർ ഒക്കലിൽ നടന്ന മരണ ചടങ്ങിനിടയിലാണ് സംഭവം. മരണവീട്ടിലെത്തിയ റിൻസി, മുഖത്ത് മാസ്ക് ധരിച്ച് കുടുംബാംഗങ്ങളുമായി ഇടപഴകി. പിന്നീട് കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന ബാഗില്‍നിന്ന് 45 ഗ്രാം സ്വർണവും 90 കുവൈറ്റ് ദിനാറും മോഷ്ടിച്ചു. മൃതദേഹം സംസ്കാരത്തിന് കൊണ്ടുപോകുന്ന സമയത്താണ് മോഷണം നടന്നത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ റിൻസിയുടെ പങ്കാളിത്തം തെളിയുകയായിരുന്നു. കുടുംബവുമായി നേരിയ പരിചയം മാത്രമുണ്ടായിരുന്ന റിൻസി, മുഖം മറച്ചുകൊണ്ടാണ് മോഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ റിൻസിയെ റിമാൻഡ് ചെയ്തു. വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
#KeralaCrime #Theft #Funeral #Gold #Arrest #Perumbavoor