Deception | 'വയറില്‍ തുണികെട്ടിവെച്ച് ഗര്‍ഭിണിയാണെന്ന് പറഞ്ഞ് ഭര്‍ത്താവിനെ കബളിപ്പിച്ചു, 25 കാരിയുടെ കുഞ്ഞിനെ തട്ടിയെടുത്ത് മുങ്ങി'; യുവതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

 
Woman faked pregnancy, stole baby to raise him
Woman faked pregnancy, stole baby to raise him

Representational Image Generated by Meta AI

● തട്ടിയെടുത്തത് 44 ദിവസം പ്രായമായ കുട്ടിയെ. 
● ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ ഉപേക്ഷിക്കുകയായിരുന്നു.
● കണ്ണഗി നഗറിലെ ആശുപത്രിയില്‍ നിന്നുമാണ് കണ്ടെത്തിയത്. 

ചെന്നൈ: (KVARTHA) വയറില്‍ തുണികെട്ടിവെച്ച് ഗര്‍ഭിണിയാണെന്ന് പറഞ്ഞ് ഭര്‍ത്താവിനെ പറ്റിക്കുകയും മറ്റൊരു യുവതിയുടെ കുഞ്ഞിനെ തട്ടിയെടുത്ത് മുങ്ങുകയും ചെയ്തുവെന്ന പരാതിയില്‍ യുവതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ തട്ടിയെടുത്തത് തിരുവേര്‍ക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദീപയാണെന്ന് പൊലീസ് കണ്ടെത്തി.

സര്‍ക്കാര്‍ സഹായം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ അമ്മയുടെ പക്കല്‍നിന്ന് യുവതി തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ പൊലീസ് കണ്ടെത്തി. കണ്ണകി നഗര്‍ സ്വദേശിനി നിഷാന്തി(25)യുടെ 44 ദിവസം പ്രായമായ കുട്ടിയെയാണ് കണ്ണഗി നഗറിലെ ആശുപത്രിയില്‍ നിന്ന് കണ്ടെത്തിയത്. 

നാടകീയത നിറഞ്ഞ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സൗജന്യ ആരോഗ്യ പരിശോധനയ്‌ക്കെന്ന വ്യാജേന രണ്ട് ദിവസം മുമ്പാണ് നിശാന്തിനില്‍ നിന്നും ദീപ കുഞ്ഞിനെ തട്ടിയെടുക്കുന്നത്. നിശാന്തിനിയുമായി ദീപ ആശുപത്രിയിലേക്ക് പുറപ്പെടുകയും യാത്രാമധ്യേ ടി നഗറിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറുകയും ചെയ്തു. നിശാന്തിനി കുഞ്ഞിനെ ദീപയെ ഏല്‍പ്പിച്ച് കൈ കൈഴുകാന്‍ പോയി. ഈ തക്കം നോക്കിയാണ് ദീപ കുഞ്ഞുമായി രക്ഷപ്പെട്ടത്. പിന്നീട് കുഞ്ഞിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ ദീപ വേലപ്പന്‍ചാവടിയിലെ ആശുപത്രിയിലെത്തി ഉപേക്ഷിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നും കുഞ്ഞിന്റെ വിവരങ്ങള്‍ ചോദിച്ചതോടെയാണ് ദീപ മുങ്ങിയത്. 

ഇതിനിടെ കുട്ടിയുടെ അമ്മ നിശാന്തിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണഗി നഗര്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ട്രാക്ക് ചെയ്യുകയും ദീപ സഞ്ചരിച്ച ഓട്ടോറിക്ഷകള്‍ കണ്ടെത്തുകയും ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടിയെ തിരുവെര്‍ക്കാടുള്ള ആശുപത്രിയില്‍ നിന്നും കണ്ടെത്തുന്നത്. 

താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞ് ദീപ ഭര്‍ത്താവിനെ കബളിപ്പിച്ച് വരികയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്താനായത്. ദീപ നവജാതശിശുക്കളുടെ വിവരങ്ങള്‍ തേടി പല വീടുകളിലും കയറിയിരുന്നതായും പതിവായി ആശുപത്രികളില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

#babytheft #Chennai #India #crime #newborn #police #fakepregnancy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia