Allegation | പോക്‌സോ ഇരയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയെന്ന കേസ്; വനിതാ പൊലീസ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍
● എഐഎഡിഎംകെ പ്രവര്‍ത്തകനും അറസ്റ്റില്‍
● പോക്‌സോ കേസിൽ ഇരയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി
● കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം
ചെന്നൈ: (KVARTHA) പോക്സോ ഇര കൂടിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാതാപിതാക്കളെ മര്‍ദിച്ചെന്ന പരാതിയില്‍ വനിത പൊലീസ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍ ആയി. അണ്ണാ നഗര്‍ വനിത പൊലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന രാജി ആണ് അറസ്റ്റിലായത്. സുപ്രീം കോടതി നിയോഗിച്ച വനിത ഐപിഎസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സംഘം (എസ്‌ഐടി) ആണ് രാജിയെയും എഐഎഡിഎംകെ പ്രവര്‍ത്തകനായ സുധാകറി(42)നെയും അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട്ടില്‍ കോളിളക്കം ഉണ്ടാക്കിയ ചെന്നൈ അണ്ണാ നഗര്‍ പോക്‌സോ കേസിലാണ് നടപടി. കഴിഞ്ഞ ഓഗസ്റ്റില്‍ 10 വയസ്സുകാരി ബലാത്സംഗം ചെയപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. കേസില്‍ ഒത്തുതീര്‍പ്പിന് വഴങ്ങാത്തതിന്റെ പേരില്‍ കുട്ടിയുടെ അമ്മയെയും അച്ഛനെയും പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ സാന്നിധ്യത്തില്‍ രാജി മര്‍ദിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ മോശമായ അന്വേഷണം നടത്തി കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് വൈകിപ്പിച്ചെന്നും മുഖ്യപ്രതിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നും വ്യക്തമായി.
പെണ്‍കുട്ടി അയല്‍ക്കാരനായ പ്രതിയുടെ പേര് കൃത്യമായി പറഞ്ഞിട്ടും അയാളെ അറസ്റ്റ് ചെയ്യാതെ കുട്ടിയുടെ ബന്ധുവായ പതിനാലുകാരനെ അറസ്റ്റ് ചെയ്തതും വിവാദമായിരുന്നു. ഒടുവില്‍ 10 ദിവസത്തിന് ശേഷമാണ് പ്രതി സതീഷ് അറസ്റ്റിലായത്. സതീഷിനെ സഹായിച്ചതിന്റെ പേരിലാണ് എഐഎഡിഎംകെ പ്രവര്‍ത്തകന്‍ ആയ സുധാകറിനെ അറസ്റ്റ് ചെയ്തത് എന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
#POCSOAct #JusticeForVictims #PoliceCorruption #Chennai #TamilNadu #India