Arrest | വാടക ക്വാർട്ടേഴ്സിൽ നിന്നും എംഡിഎംഎയുമായി യുവതി അറസ്റ്റിൽ
Sep 23, 2024, 21:07 IST
Photo: Arranged
● മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും കണ്ടെത്തി.
● പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള റെയ്ഡിലാണ് അറസ്റ്റ്.
● പ്രതിയെ കോടതിയിൽ ഹാജരാക്കി.
● പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള റെയ്ഡിലാണ് അറസ്റ്റ്.
● പ്രതിയെ കോടതിയിൽ ഹാജരാക്കി.
തലശേരി: (KVARTHA) നഗരത്തിലെ ഒരു വാടക ക്വാർട്ടേഴ്സിൽ നിന്നും 10.05 ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റിലായി. പി കെ റുബൈദ (37) എന്ന യുവതിയാണ് പിടിയിലായത്. ഇവർ ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിയുടെ ഫ്രിഡ്ജിൽ നിന്നും എംഡിഎംഎ കൂടാതെ ആറ് മൊബൈൽ ഫോൺ, മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, നാലായിരത്തി എണ്ണൂറ് രൂപ എന്നിവയും കണ്ടെത്തി.
തലശേരി പൊലീസ് എസ്ഐ ടി കെ അഖിലിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
#MDMA #drugseizure #Kerala #Thalassery #crime #police #arrest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.