Security | വൈറ്റ് ഹൗസിന് സമീപം ഏറ്റുമുട്ടല്‍; വെടിയുതിര്‍ത്ത യുവാവ് പരുക്കുകളോടെ ആശുപത്രിയില്‍

 
Photo Representing Armed Man Shot At By US Secret Service Agents Near White House After 'Confrontation'
Photo Representing Armed Man Shot At By US Secret Service Agents Near White House After 'Confrontation'

Photo Credit: X/The White House

● പ്രതിയെ സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തി.
● ഏറ്റുമുട്ടലില്‍ ഉദ്യോഗസ്ഥര്‍ക്ക് പരുക്കില്ലെന്നാണ് വിവരം.
● രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
● വിഷയത്തില്‍ മെട്രോപൊളിറ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം നടത്തും. 

വാഷിങ്ടന്‍: (KVARTHA) വൈറ്റ് ഹൗസിന് സമീപത്ത് ഏറ്റുമുട്ടല്‍ നടന്നു. യുഎസ് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയ യുവാവിന് വെടിയേറ്റു. ഏറ്റുമുട്ടലില്‍ ഉദ്യോഗസ്ഥര്‍ക്ക് പരുക്കില്ലെന്നാണ് വിവരം. പ്രതിയെ കീഴ്പ്പെടുത്തി സുരക്ഷ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 

വൈറ്റ് ഹൗസിന്റെ പടിഞ്ഞാറ് വശത്തുള്ള ഐസന്‍ഹോര്‍ എക്സിക്യൂട്ടീവ് ഓഫീസ് കെട്ടിടത്തിന് അടുത്തായാണ് ഏറ്റുമുട്ടല്‍ നടന്നത്. ആത്മഹത്യപ്രവണതയുള്ള ഒരു യുവാവ് വാഷിങ്ടനില്‍നിന്നും ഇന്ത്യാനയിലേക്ക് പോകുന്നതായി രഹസ്യാനേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രാദേശിക പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധവുമായി യുവാവിനെ കണ്ടെത്തിയതെന്നാണ് വിവരം.

പരിശോധനയില്‍ യുവാവിന്റെ വാഹനം വൈറ്റ് ഹൗസിന് സമീപം കണ്ടെത്തുകയായിരുന്നു. ഇയാളുടെ അടുത്തേക്ക് നീങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതി തോക്ക് ചൂണ്ടി വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു. ഏറ്റുമുട്ടലില്‍ വെടിയേറ്റ് പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

വിഷയത്തില്‍ കൊളംബിയയിലെ മെട്രോപൊളിറ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം നടത്തും. അതേസംഭവം നടക്കുമ്പോള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നില്ല. ഫ്‌ലോറിഡയിലായിരുന്നു.

ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തുക.

Attack occurred near the White House involving a man and US Secret Service officers. The man, who had suicidal tendencies, was injured and hospitalized. The incident took place near the Eisenhower Executive Office Building. President Trump was in Florida at the time.

#WhiteHouse, #Shooting, #USSecretService, #WashingtonDC, #Security, #BreakingNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia