മനസ്സാക്ഷി മരവിച്ച ക്രൂരത; നാല് വയസ്സുകാരനെ കിണറ്റിലെറിഞ്ഞ അമ്മ പിടിയിൽ

 
 Image Representing Woman Arrested in Walayar for Attempting to Kill Four-Year-Old Boy
 Image Representing Woman Arrested in Walayar for Attempting to Kill Four-Year-Old Boy

Representational Image Generated by Meta AI

● വധശ്രമത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ്.
● ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി.
● കുട്ടി മോട്ടർ പൈപ്പിൽ തൂങ്ങി രക്ഷപ്പെട്ടു.
● കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്.
● മാതാവിന് തമിഴ്‌നാട് സ്വദേശിയുമായി ബന്ധമുണ്ടെന്ന് ആരോപണം.

വാളയാര്‍: (KVARTHA) നാലുവയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അമ്മ അറസ്റ്റില്‍. വാളയാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ  ശ്വേതയാണ് (22) അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ടോടെയാണു സംഭവം. വധശ്രമത്തിനും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്ത ശേഷം ഇവരെ മജിസ്‌ട്രേട്ടിനു മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഭര്‍ത്താവുമായി ഏറെക്കാലമായി അകന്നു കഴിയുന്ന ശ്വേത കുട്ടിയെ ഒരാള്‍ പൊക്കത്തില്‍ വെള്ളമുള്ള കിണറ്റിലേക്ക് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

കിണറിന് 15 അടി താഴ്ചയുണ്ട്. എന്നാല്‍ കുട്ടി അദ്ഭുതകരമായി മോട്ടര്‍ പൈപ്പില്‍ തൂങ്ങിക്കിടന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലെത്തിച്ചു പ്രാഥമിക ചികിത്സ നല്‍കി.

ശ്വേത തമിഴ്‌നാട് സ്വദേശിയുമായി ബന്ധത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചുവെന്നും വിശദമായ അന്വേഷണം നടത്തിയാലേ കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ കാരണം സംബന്ധിച്ചു വ്യക്തത വരികയുള്ളുവെന്നും പൊലീസ് പറഞ്ഞു. വാളയാര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്.രാജീവിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നാട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും തുടരന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ അമ്മയുടെ ക്രൂരതയെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു? ഇങ്ങനെയുള്ള സംഭവങ്ങൾ വർധിച്ചു വരുന്നത് ആശങ്കാജനകമല്ലേ? അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Mother, Shwetha (22), was arrested in Walayar for attempting to murder her four-year-old son by throwing him into a well. The child was miraculously saved by clinging to a motor pipe. Police have registered a case and remanded the mother.

#Walayar, #ChildAbuse, #AttemptedMurder, #MotherArrested, #KeralaCrime, #InfanticideAttempt

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia