വിസ്മയ കേസ്: കിരണ്‍ കുമാറിന് ജാമ്യം, ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീംകോടതി

 
Supreme Court Stays Conviction of Kiran Kumar in Vismaya Dowry Harassment Case
Supreme Court Stays Conviction of Kiran Kumar in Vismaya Dowry Harassment Case

KVARTHA File Photo

● ഹൈക്കോടതി വിധി വരുംവരെ ജാമ്യം.
● കിരണ്‍ കുമാറിനായി ദീപക് പ്രകാശ് ഹാജരായി.
● പത്ത് വർഷം തടവ് വിധിക്കെതിരെ അപ്പീൽ.
● തെളിവില്ലെന്നാണ് കിരണിൻ്റെ പ്രധാന വാദം.
● സ്ത്രീധന പീഡനത്തെ തുടർന്നാണ് വിസ്മയയുടെ മരണം.

ന്യൂഡല്‍ഹി: (KVARTHA) വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി കിരണ്‍ കുമാറിൻ്റെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി സുപ്രീംകോടതി അംഗീകരിച്ചു. ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെയാണ് ഈ ശിക്ഷാവിധി മരവിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കിരണ്‍ കുമാറിന് ജാമ്യം ലഭിക്കുക. കിരണ്‍ കുമാറിനായി അഭിഭാഷകൻ ദീപക് പ്രകാശാണ് സുപ്രീംകോടതിയിൽ ഹാജരായത്.

പത്ത് വർഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരണ്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതേ ആവശ്യവുമായി പ്രതി കിരണ്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്നാണ് പ്രതിയുടെ വാദം.

വിസ്മയയുടെ മരണം: ഭർതൃവീട്ടിലെ പീഡനം

ഭർതൃ പീഡനത്തെ തുടർന്നാണ് വിസ്മയ 2021 ജൂണിൽ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവിൻ്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. 100 പവൻ സ്വർണ്ണവും ഒന്നേകാൽ ഏക്കർ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകിയാണ് വിസ്മയയെ കിരണ്‍ കുമാറിന് വിവാഹം ചെയ്ത് നൽകിയത്.

എന്നാൽ വിവാഹം കഴിഞ്ഞതോടെയാണ് കിരണിന്റെ യഥാർത്ഥ സ്വഭാവം പുറത്തുവന്നതെന്ന് കുടുംബം പറയുന്നു. സ്ത്രീധനമായി നൽകിയ കാറിൻ്റെ പേരിലാണ് പീഡനം ആരംഭിച്ചതെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു. തനിക്ക് ഇഷ്ടപ്പെടാത്ത കാറാണ് വിസ്മയയുടെ വീട്ടുകാർ നൽകിയതെന്ന് കുറ്റപ്പെടുത്തിയുള്ള ഫോൺ സംഭാഷണം അടക്കം പുറത്തുവന്നിരുന്നു. ഹോണ്ട സിറ്റി കാറാണ് തനിക്ക് വേണ്ടിയിരുന്നതെന്ന് കിരണ്‍ കുമാർ തന്നെ പറയുന്നുണ്ട്.

വാങ്ങി നൽകിയ കാറിന് പത്ത് ലക്ഷം രൂപ മൂല്യമില്ലെന്ന് പറഞ്ഞായിരുന്നു കിരണിൻ്റെ പീഡനം. ഇക്കാര്യം പറഞ്ഞ് കിരണ്‍ വിസ്മയയെയും സഹോദരൻ വിജിത്തിനെയും മർദിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ ഘട്ടം മുതൽ തുടങ്ങിയ മർദ്ദനത്തെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യമാദ്യം വിസ്മയ വീട്ടുകാരിൽ നിന്ന് മറച്ചുവച്ചിരുന്നു. പിന്നീട് ഗതികെട്ടാണ് വീട്ടിൽ കാര്യങ്ങൾ അറിയിച്ചത്. കിരണിൻ്റെ വീട്ടിൽ നിർത്തിയാൽ തന്നെ ഇനി കാണില്ലെന്ന് പൊട്ടിക്കരഞ്ഞ് പറയുന്ന ശബ്ദരേഖയും പുറത്തുവന്നു. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ കോളേജിൽ നിന്നുമാണ് പിന്നീട് കിരണ്‍ കൂട്ടിക്കൊണ്ട് പോയത്. ശേഷമായിരുന്നു വിസ്മയയുടെ മരണം.

ഈ വിധി സ്ത്രീധന പീഡന കേസുകളിൽ എന്ത് സ്വാധീനം ചെലുത്തും? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: Supreme Court stays Kiran Kumar's conviction in Vismaya case, grants bail.

#VismayaCase #KiranKumar #SupremeCourt #DowryHarassment #BailGranted #Justice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia