പത്താംക്ലാസുകാരൻ സ്കൂട്ടറുമായി നിരത്തിൽ; അമ്മക്കെതിരെ കേസ്, പരിശോധന ശക്തമാക്കി പോലീസ്


● സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു.
● ലൈസൻസില്ലാത്ത വിദ്യാർത്ഥികൾ വാഹനം ഓടിക്കുന്നത് വ്യാപകം.
● ഇത്തരം പ്രവണതക്കെതിരെ കർശന നടപടിക്ക് പോലീസ് തീരുമാനം.
● പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകിയാൽ ഉടമയ്ക്കെതിരെ കേസെടുക്കും.
കോഴിക്കോട്: (KVARTHA) വളയത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി സ്കൂട്ടറോടിച്ച് നിരത്തിലിറങ്ങിയതിന് പിന്നാലെ രക്ഷിതാവിനെതിരെ പോലീസ് കേസെടുത്തു. പത്താംക്ലാസ് വിദ്യാർത്ഥിയാണ് തിങ്കളാഴ്ച വൈകുന്നേരം സ്കൂട്ടറുമായി നിരത്തിലെത്തിയത്.
വളയം അങ്ങാടിയിൽ വെച്ച് പതിവ് വാഹനപരിശോധന നടത്തുകയായിരുന്ന വളയം പോലീസ് സംഘം വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് സ്കൂട്ടർ ഓടിച്ചിരുന്നത് പത്താംക്ലാസുകാരനാണെന്ന് മനസ്സിലായത്.

അഡീഷണൽ എസ്.ഐ. പ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്കൂട്ടർ കസ്റ്റഡിയിലെടുക്കുകയും, പ്രായപൂർത്തിയാകാത്തയാൾക്ക് വാഹനം നൽകിയതിന് വിദ്യാർത്ഥിയുടെ മാതാവിന്റെ പേരിൽ കേസെടുക്കുകയുമായിരുന്നു.
പ്രദേശത്ത് ലൈസൻസില്ലാത്ത വിദ്യാർത്ഥികൾ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നത് വ്യാപകമാണെന്ന് പോലീസിന് പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനപരിശോധന കൂടുതൽ കർശനമാക്കാനാണ് വളയം പോലീസിന്റെ തീരുമാനം.
പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകിയാൽ വാഹന ഉടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വളയം പോലീസ് അറിയിച്ചു.
പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Police case against mother for underage scooter driving in Kozhikode.
#Kozhikode #UnderageDriving #KeralaPolice #RoadSafety #Valayam #TrafficViolatio