Drug Arrest | 'വളപട്ടണത്ത് എംഡിഎംഎയുമായി വിൽപനക്കാരായ യുവാക്കൾ അറസ്റ്റിൽ'


● സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും കച്ചവടം.
● രാത്രികാലങ്ങളിൽ കറങ്ങി നടന്നാണ് പ്രതികൾ വിൽപ്പന നടത്തിയിരുന്നത്.
● പ്രതികൾക്കെതിരെ നേരത്തെയും എക്സൈസ് കേസുകൾ നിലവിലുണ്ട്.
കണ്ണൂർ: (KVARTHA) വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പാപ്പിനിശ്ശേരിയിൽ നിന്നും ആറ് ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ.സി ഷാഹിൽ (23), ഒ. വിഷ്ണു (22) എന്നിവരാണ് പിടിയിലായത്. പാപ്പിനിശ്ശേരി തുരുത്തിയിൽ വെച്ച് പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ പി സന്തോഷ് കുമാറും സംഘവുമാണ് ഇവരെ പിടികൂടിയത്.
പാപ്പിനിശ്ശേരി, അഴീക്കോട്, ഇരിണാവ്, വേളാപുരം, ധർമ്മശാല, തളിപ്പറമ്പ് എന്നിവിടങ്ങളിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കാണ് പ്രതികൾ പ്രധാനമായും എം.ഡി.എം.എ. വിതരണം ചെയ്തിരുന്നത്. മയക്കുമരുന്നിന് അടിമകളാക്കി കുട്ടികളെ വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന രീതിയാണ് ഇവർ പിന്തുടർന്നിരുന്നത്. ആവശ്യക്കാരായ നിരവധി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ തുരുത്തി മേഖലയിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ എത്തിയിരുന്നതായി എക്സൈസ് സംഘം പറഞ്ഞു.
രാത്രികാലങ്ങളിൽ കറങ്ങി നടന്നാണ് പ്രതികൾ വിൽപ്പന നടത്തിയിരുന്നത്. പാപ്പിനിശ്ശേരി എക്സൈസ് മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്. നേരത്തെയും പ്രതികൾക്കെതിരെ എക്സൈസ് കേസുകൾ നിലവിലുണ്ട്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം.പി. സർവ്വജ്ഞൻ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) വി.പി. ശ്രീകുമാർ, സി. പങ്കജാക്ഷൻ, പി.പി. രജിരാഗ്, സിവിൽ എക്സൈസ് ഓഫീസർ എഡ്വിൻ ടി. ജെയിംസ്, ഡ്രൈവർ പി.എ. ജോജൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.
Two youths arrested with six grams of MDMA in Valapattanam. They distributed drugs to school and college students in the area.
#MDMA, #DrugArrest, #Valapattanam, #YouthCrime, #ExciseRaid, #Narcotics