Waste Dumping | ലോറിയിൽ ശുചിമുറി മാലിന്യവുമായി ആളില്ലാത്ത സ്ഥലങ്ങളില്‍ സ്ഥിരമെത്തി തള്ളും; യുവാക്കളെ കൈയോടെ പിടികൂടി പൊലീസ്
● ഭാരതീയ ന്യായ സംഹിത വകുപ്പ് 271, കേരള പൊലീസ് ആക്‌ട് 120 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു.
● കൊടുവള്ളിയില്‍ നിന്നും കൊണ്ടുവന്ന മാലിന്യം ഓടയില്‍ ഒഴുക്കുന്നതിനിടെയാണ് പ്രതികള്‍ പോലീസിന്റെ പിടിയിലായത്'.
● ലോറിയും കേസ് സംബന്ധിച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തു,
കോഴിക്കോട്: (KVARTHA) ശുചിമുറി മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളുന്നത് പതിവാക്കിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അജ്‌മൽ (26) അബ്‌ദുൽ മനാഫ് (38) എന്നിവരാണ് കഴിഞ്ഞ ദിവസം കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്.
പൊലീസ് പറയുന്നതത് ഇങ്ങനെ: 'ശുചിമുറി മാലിന്യം വൃത്തിയാക്കുന്ന കരാർ ജോലി ഏറ്റെടുത്ത് നടത്തുന്നവരാണ് ഇവർ. കുന്ദമംഗലം കോട്ടംപറമ്ബ് ചേരിഞ്ചാല്‍ റോഡിലുള്ള മനത്താനത്ത് താഴം ബസ് സ്റ്റോപ്പിന് സമീപം ഓവ് ചാലിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കിയതോടെയാണ് ഇരുവരെയും പിടികൂടിയത്. അവർക്കെതിരെ ഭാരതീയ ന്യായ സംഹിത വകുപ്പ് 271, കേരള പൊലീസ് ആക്‌ട് 120 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു.
മാലിന്യം കടത്താൻ ഉപയോഗിച്ച ലോറിയും കസ്റ്റഡിയിൽ എടുത്തിട്ടുട്ടുണ്ടെന്നും വിവിധ സ്ഥലങ്ങളില്‍ നിന്നും ശുചിമുറി മാലിന്യം വണ്ടിയില്‍ കയറ്റി ആളില്ലാത്ത പ്രദേശങ്ങളില്‍ ഒഴുക്കിവിടുകയാണ് ഇവരുടെ പതിവ്. ഇത്തവണ കൊടുവള്ളിയില്‍ നിന്നും കൊണ്ടുവന്ന മാലിന്യം ഓടയില്‍ ഒഴുക്കുന്നതിനിടെയാണ് പ്രതികള്‍ പോലീസിന്റെ പിടിയിലായത്'.
കുന്നമംഗലം എസ്‌ഐ ഉമ്മർ ടികെ, സീനിയർ സിവില്‍ പൊലീസ് ഓഫീസർ ബിജു, സിവില്‍ പൊലീസ് ഓഫീസർ അഖില്‍ എന്നിവർ ചേർന്നാണ് യുവാക്കളെ പിടികൂടിയത്.
#WasteDumping, #PoliceAction, #ToiletWaste, #EnvironmentalCrime, #KeralaPolice, #IllegalWasteDisposal