Assault | 'ജന്മദിനാഘോഷ പരിപാടിക്കിടെ സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലി തർക്കവും മർദനവും'; 2 യുവാക്കൾ  അറസ്റ്റിൽ 

 
Two Arrested for Assaulting Men Over Lighter Request at Birthday Party
Two Arrested for Assaulting Men Over Lighter Request at Birthday Party

Photo: Arranged

● ലൈറ്റർ ചോദിച്ചതിനെ തുടർന്നാണ് സംഭവം
● മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അക്രമിച്ചെന്ന് പരാതി 
● രണ്ട് യുവാക്കൾക്ക് പരിക്കേറ്റു

കണ്ണൂർ: (KVARTHA) സിഗരറ്റ് വലിക്കാൻ ലൈറ്റർ ചോദിച്ചിട്ട് കൊടുക്കാത്ത വിരോധത്തിൽ യുവാക്കളെ മർദിച്ചെന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ കെ മുഹമ്മദ് സഫ്‌വാൻ (22), കെ സഫ്‌വാൻ എന്നിവരെയാണ് കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ 2.45 നായിരുന്നു സംഭവം. 

പാപ്പിനിശേരി സ്വദേശി ടിപിപി മുനവിറിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പരാതിക്കാരന്‍റെ സഹോദരനായ ടിപിപി തൻസീൽ (22), സുഹൃത്ത് ഷഹബാസ് (20) എന്നിവർക്കാണ് പരുക്കേറ്റത്. പയ്യാമ്പലത്ത് നടന്ന ജന്മദിനാഘോഷ പരിപാടിക്കിടെ ആറുപേർ ചേർന്ന് തൻസീലിനോടും സുഹൃത്തിനോടും ലൈറ്റർ ചോദിക്കുകയും ഇല്ലെന്ന് പറഞ്ഞപ്പോൾ നീയൊക്കെ എന്തിനാടാ വന്നതെന്ന് പറഞ്ഞ് വാക് തർക്കമുണ്ടാവുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

തുടർന്ന് പ്രതികൾ ചേർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് തൻസീലിന്‍റെ തുടയ്ക്കും സുഹൃത്ത് ഷാഹബാസിന്‍റെ വയറിനും കുത്തിപരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിന് ശേഷം മുങ്ങിയ പ്രതികളെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പിടികൂടുകയായിരുന്നു.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia