Crime | സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ ട്വിസ്റ്റ്; കസ്റ്റഡിയില്‍ എടുത്തയാള്‍ നിരപരാധി, പ്രതിയല്ലെന്ന് പൊലീസ്


● പ്രതിയുടെ രൂപ സാദൃശ്യം മാത്രം.
● ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
● അക്രമിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു.
● നടന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
മുംബൈ: (KVARTHA) സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ ട്വിസ്റ്റ്. അക്രമം നടന്ന് 30 മണിക്കൂറിന് ശേഷം വെള്ളിയാഴ്ച രാവിലെ കസ്റ്റഡിയില്‍ എടുത്തയാള്‍ പ്രതിയല്ലെന്ന് പൊലീസ്. ഇയാള്‍ക്ക് പ്രതിയുടെ രൂപ സാദൃശ്യം മാത്രമേ ഉള്ളുവെന്നും കേസില്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമിയുടെ ചിത്രം കഴിഞ്ഞ ദിവസം മുംബൈ പൊലീസ് പുറത്തുവിട്ടിരുന്നു. പ്രതി വീടിനുള്ളിലേക്ക് കയറിയ ഫയര്‍ എസ്‌കേപ്പ് ഗോവണിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ചിത്രമാണ് പുറത്ത് വിട്ടത്.
മോഷണശ്രമത്തിനിടെ മുംബൈ ബാന്ദ്രയിലുള്ള വീട്ടില്‍ വച്ചാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ന് സൈഫ് അലി ഖാനും കുടുംബവും വീട്ടില്‍ ഉറങ്ങുമ്പോഴായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.
ആറ് തവണ കുത്തേറ്റ താരം നിലവില്‍ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അടിയന്തരമായി നടനെ ഓപ്പറേഷന് വിധേയമാക്കിയിരുന്നു. ശസ്ത്രക്രിയയില്‍ മൂന്ന് ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തതായാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
#SaifAliKhan #Bollywood #MumbaiCrime #CCTV #Investigation #BreakingNews