Allegation | വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഫോട്ടോകള്‍ പങ്കുവെച്ചതായി പരാതി; ട്യൂഷന്‍ സെന്റര്‍ ഉടമ അറസ്റ്റില്‍
● 2021 മുതല്‍ ശാരീരികമായി ഉപദ്രവിക്കുന്നു.
● നഗ്‌ന ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു.
● പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്.
തൃശൂര്‍: (KVARTHA) പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്നാരോപണത്തില്‍ (Molestation) ട്യൂഷന്‍ സെന്റര്‍ ഉടമ അറസ്റ്റിലായി. കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് പരിധിയിലെ ശരത് (Sarath-28) എന്നയാളാണ് അറസ്റ്റിലായത്. തൃശൂരില്‍ മൂന്നിടങ്ങളില്‍ ശരത്തിന് ട്യൂഷന്‍ സ്ഥാപനങ്ങളുണ്ട്.
പരാതിയനുസരിച്ച്, ട്യൂഷന്‍ സ്ഥാപനത്തില്‍ വച്ച് പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ എടുത്ത് ഭീഷണിപ്പെടുത്തിയെന്നും, 2021 മുതല്‍ പലതവണ ശാരീരികമായി ഉപദ്രവിച്ചെന്നും പറയുന്നു. പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചതായും പരാതിയില്‍ പറയുന്നു.
ഇതോടെ മാനസിക സമ്മര്‍ദ്ദത്തിലായ പെണ്‍കുട്ടി അമ്മയ്ക്കൊപ്പം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെജി സുരേഷിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ച ഉടന്‍ പോലീസ് രഹസ്യമായി മഫ്തിയില്‍ ഇയാളുടെ സ്ഥാപനത്തിലെത്തി. ഉടന്‍ തന്നെ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
റൂറല്‍ എസ്പി നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്പി കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ ആളൂര്‍ ഇന്‍സ്പെക്ടര്‍ കെ എം ബിനീഷ് ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്തു.
#KeralaNews #ChildSafety #Abuse #JusticeForVictims #Education