Crime | തൃശ്ശൂരില്‍ ട്രെയിന്‍ അട്ടിമറി ശ്രമമെന്ന് സംശയം; പാളത്തില്‍ ഇരുമ്പ് തൂണ്‍ കയറ്റിവെച്ച നിലയില്‍ കണ്ടെത്തി, ചരക്ക് ട്രെയിന്‍ തട്ടിത്തെറിപ്പിച്ചു


● വ്യാഴാഴ്ച പുലര്‍ച്ചെ 4.55 നാണ് സംഭവം.
● ഗുഡ്സ് ട്രെയിനിന്റെ പൈലറ്റാണ് വിവരം അറിയിച്ചത്.
● തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്.
● ആര്‍പിഎഫ് ഇന്റലിജന്‍സ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
തൃശ്ശൂര്‍: (KVARTHA) റെയില്‍വെ സ്റ്റേഷനടുത്ത് ട്രെയിന്‍ അട്ടിമറി ശ്രമമെന്ന് സംശയം. റെയില്‍വെ ട്രാക്കില്‍ ഇരുമ്പ് തൂണ്‍ കയറ്റിവെച്ച നിലയില്‍ കണ്ടെത്തി. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിന്‍ ഈ ഇരുമ്പ് തൂണ്‍ തട്ടിത്തെറിപ്പിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ 4.55 നാണ് സംഭവം. തൃശ്ശൂര്‍ എറണാകുളം ഡൗണ്‍ലൈന്‍ പാതയിലാണ് റാഡ് കയറ്റി വെക്കാന്‍ ശ്രമം നടന്നതെന്നാണ് വിവരം. ആര്‍പിഎഫ് ഇന്റലിജന്‍സ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് സംഭവം. ഗുഡ്സ് ട്രെയിനിന്റെ പൈലറ്റാണ് സംഭവം റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞത്.
ഈ വാർത്ത എല്ലാവരിലേക്കും ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കല്ലേ!
Suspected train sabotage attempt was reported near Thrissur Railway Station. An iron rod was found placed on the railway track. A freight train passing through the area hit and knocked the rod off the track, narrowly avoiding a major accident. RPF intelligence has initiated an investigation.
#TrainSabotage #Thrissur #RailwayIncident #RPF #KeralaRailways #CrimeNews