Mystery | ഫ്രഷേഴ്‌സ് പാര്‍ടിക്ക് പിന്നാലെ പിജി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അമിത മദ്യപാനം മൂലമെന്ന് പൊലീസ്; ദുരൂഹതയുണ്ടെന്ന് കുടുംബം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മകന്‍ മദ്യപിക്കാറില്ലെന്ന് പിതാവ്.
25 വിദ്യാര്‍ഥികളെ ചോദ്യം ചെയ്തു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് പൊലീസ്.
മുംബൈ: (KVARTHA) ഫ്രഷേഴ്‌സ് പാര്‍ടിക്ക് (Freshers’ Party) പിന്നാലെ പിജി വിദ്യാര്‍ഥിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (Tata Institute of Social Sciences-TISS) വിദ്യാര്‍ഥി അനുരാഗ് ജയ്‌സ്വാള്‍ (23) അമിതമായി മദ്യപിച്ചിരുന്നെന്ന് (Alcohol) പൊലീസ് പറഞ്ഞു. അമിതമായ ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്.

ആന്തരാവയവ പരിശോധനാ ഫലം ലഭിക്കാനുണ്ട്. എങ്കില്‍ മാത്രമേ മരണത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ. ജയ്‌സ്വാളിന്റെ മൃതദേഹം രക്ഷിതാക്കള്‍ക്ക് കൈമാറി. അതേസമയം, മകന്‍ മദ്യപിക്കാറില്ലെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു.
12നാണ് പിജി പഠനത്തിനായി ജയ്‌സ്വാള്‍ ടിസില്‍ എത്തിയത്. ശനിയാഴ്ച രാത്രി ക്യാംപസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഫ്രഷേഴ്‌സ് പാര്‍ട്ടിയില്‍ പങ്കെടുത്ത് റൂമില്‍ തിരിച്ചെത്തി. പിറ്റേന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വാശിയിലെ (Vashi) സ്വകാര്യ ഹോട്ടലിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത 25 വിദ്യാര്‍ഥികളെ ചോദ്യം ചെയ്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
#TISS #Mumbai #StudentDeath #Mystery #Investigation