SWISS-TOWER 24/07/2023

Scam | ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് കരിവെള്ളൂര്‍ സ്വദേശിയുടെ ലക്ഷങ്ങള്‍ കബളിപ്പിച്ചെന്ന പരാതിയില്‍ തൃശൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍

 
Thrissur native arrested for online fraud
Thrissur native arrested for online fraud

Photo: Arranged

ADVERTISEMENT

കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പയ്യന്നൂര്‍: (KVARTHA) കരിവെള്ളൂര്‍ സ്വദേശിക്ക് ഓണ്‍ലൈന്‍ (Online Fraud) ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലക്കാരനായ സി എം യാസിറിനെ (M Yasir- 22) ആണ് പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. സോഷ്യല്‍ മീഡിയയിലൂടെ പാര്‍ട് ടൈം ജോലി (Part Time Job) വാഗ്ദാനം നല്‍കി വിശ്വസിപ്പിച്ചതിനുശേഷം കരിവെള്ളൂര്‍ സ്വദേശിയുടെ രണ്ടേമുക്കാല്‍ ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. 

Aster mims 04/11/2022

കരിവെള്ളൂര്‍ പെരളം യുപി സ്‌കൂളിന് സമീപത്തെ പി സന്ദീപ് ആണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്. ഡിവൈഎസ്പി കെ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ സി സനീദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എ ജി അബ്ദുള്‍ ജബ്ബാര്‍, മുകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പയ്യന്നൂര്‍ പൊലീസ് പറയുന്നത്: ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴി 2,86,500 രൂപയാണ് പ്രതി തട്ടിയെടുത്തത്. പരാതിയില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ കേസെടുത്ത് പയ്യന്നൂര്‍ പൊലീസ് അന്വേഷണം നടത്തുന്നത്തിനിടയിലാണ് പ്രതി പിടിയിലായത്. 

+ 6281542498942 എന്ന വാട്‌സ് ആപ് നമ്പറില്‍ നിന്നും പാര്‍ടൈം ബിസിനസിലൂടെ കൂടുതല്‍ പണം സമ്പാദിക്കാമെന്ന സന്ദേശമയച്ചാണ് തട്ടിപ്പിന് തുടക്കം. പിന്നീട് ദീപന്‍ഷി നഗര്‍ എന്ന ടെലഗ്രാം ഐഡിയിലൂടെ https://indiafx(dot)me എന്ന സൈറ്റില്‍ കയറി വിവിധ ടാസ്‌കുകള്‍ നല്‍കി രണ്ടു ദിവസത്തിനുള്ളില്‍ പരാതിക്കാരന്റെ 2,86,500 രൂപയാണ് പ്രതി തട്ടിയെടുത്തത്. 

ടാസ്‌കുകള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം ലാഭമോ നല്‍കിയ പണമോ തിരിച്ച് നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. ഞായറാഴ്ച രാത്രിയോടെ എറണാകുളത്ത് പിടിയിലായ പ്രതിയെ പയ്യന്നൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡും ചെയ്തതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. 

#KeralaFraud #OnlineScam #Arrest #Thrissur #Cybercrime

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia