Arrest | കൊല്ലത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം; 3 പേര്‍ പൊലീസ് പിടിയില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
● 4 പേര്‍ കൂടി കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന.
● ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം.
കൊല്ലം: (KVARTHA) വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ മൂന്ന് പ്രതികള്‍ പൊലീസ് പിടിയില്‍. പ്രാഥമിക പ്രതി പട്ടികയിലുള്ള ഒന്നാം പ്രതി സദ്ദാം (Saddam), അന്‍സാരി (Ansari), നൂര്‍ (Noor) എന്നിവരാണ് പിടിയിലാണ്. നാല് പേര്‍ കൂടി കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന.
കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (Navas-35) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചത് ചോദിക്കാനെത്തിയപ്പോഴാണ് കുത്തേറ്റതെന്നാണ് വിവരം. പിന്നാലെ യുവാവിന്റെ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. നവാസിന്റെ സഹോദരന്‍ നബീലും സുഹൃത്ത് അനസും കൂടി മുട്ടയ്ക്കാവിലെ ഓടോറിക്ഷ ഡ്രൈവറായ മറ്റൊരു സുഹൃത്തിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിവരവേ ഒരു സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. തുടര്‍ന്ന് രാത്രിയില്‍ തന്നെ ഇവര്‍ കണ്ണനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി.
രാത്രി പത്തരയോടെ അക്രമം ഉണ്ടായ പ്രദേശത്ത് വിവരം തിരക്കാനെത്തിയ നവാസും യുവാക്കളുടെ അക്രമി സംഘവും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും സംഘം ചേര്‍ന്നുള്ള ആക്രമണത്തിനിടെ ഒരാള്‍ കയ്യില്‍ കരുതിയ കത്തി കൊണ്ട് നവാസിനെ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുളള സംഘമാണ് ആക്രമണം നടത്തിയതെന്നും സംഭവത്തില്‍ കേസെടുത്ത് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
#KollamMurder #KeralaCrime #Arrest #Justice #Investigation #Violence
