SWISS-TOWER 24/07/2023

തിരുപ്പൂര്‍ എസ്‌ഐയെ കൊലപ്പെടുത്തിയ കേസ്; 'പ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു'

 
Thiruppur SI Murder Case: Main Suspect Killed in Police Encounter
Thiruppur SI Murder Case: Main Suspect Killed in Police Encounter

Photo Credit: X/Suresh

● പ്രതി ഒളിവിൽ ആയിരുന്നു.
● 'പോലീസിന് നേരെ ആക്രമണം നടത്തി'.
● മറ്റു രണ്ട് പ്രതികൾ നേരത്തെ കീഴടങ്ങി.

ചെന്നൈ: (KVARTHA) തിരുപ്പൂരിൽ സ്പെഷ്യൽ എസ്‌ഐയെ വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി അധികൃതര്‍. മണികണ്ഠനാണ് പോലീസ് വെടിവെപ്പിൽ മരിച്ചത്. ഒളിവിൽ പോയ മണികണ്ഠനെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിനെ ആക്രമിക്കുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണ്.

Aster mims 04/11/2022

കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെ എംഎൽഎ സി.മഹേന്ദ്രന്റെ ഫാം ഹൗസിലാണ് സംഭവം നടന്നത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ മൂർത്തിയും മക്കളായ മണികണ്ഠനും തങ്കപാണ്ടിയും തമ്മിലുള്ള തർക്കം പരിഹരിക്കാനാണ് പോലീസ് സ്ഥലത്തെത്തിയത്. സ്പെഷ്യൽ എസ്‌ഐ ഷൺമുഖ സുന്ദരമുൾപ്പെടെ മൂന്ന് പോലീസുകാരാണ് അവിടെയെത്തിയത്. അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചതോടെ മണികണ്ഠൻ അരിവാളുപയോഗിച്ച് ഷൺമുഖ സുന്ദരത്തെ വെട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്ന പോലീസുകാർ ഓടി രക്ഷപ്പെട്ടു.

പിന്നീട് കൂടുതൽ പോലീസ് സ്ഥലത്തെത്തി മൂർത്തിയെയും തങ്കപാണ്ടിയെയും അറസ്റ്റ് ചെയ്തു. മണികണ്ഠൻ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നത്. കീഴടക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിയുതിർക്കേണ്ടി വന്നെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
 

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ. നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കൂ.

Article Summary: The suspect in the murder of a Thiruppur SI was killed in a police encounter.

#Thiruppur #PoliceEncounter #SIMurder #TamilNadu #CrimeNews #Manikandan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia