Crime | വീടിനുള്ളില്‍ അവശനിലയില്‍ അര്‍ധനഗ്നയായി കണ്ടെത്തിയ പെണ്‍കുട്ടിയുടെ നില ഗുരുതരം; ആണ്‍സുഹൃത്തിനെ തേടി പൊലീസ് 

 
 Image Representing Teenager Found Injured and Semi-Conscious; Police Investigating
 Image Representing Teenager Found Injured and Semi-Conscious; Police Investigating

Image Credit: Facebook/Kerala Police

● കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍.
● വെന്റിലേറ്ററിലാണ് 19കാരി ഇപ്പോഴുള്ളത്. 
● സംഭവ സമയത്ത് മാതാവ് വീട്ടില്‍ ഉണ്ടായിരുന്നില്ല.  

കൊച്ചി: (KVARTHA) എറണാകുളം ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ അവശനിലയില്‍ അര്‍ധനഗ്നയായി കണ്ടെത്തിയ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കൊച്ചിയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് പെണ്‍കുട്ടിയിപ്പോഴുള്ളത്. 

ഞായറാഴ്ചയാണ് 19 കാരിയെ വീടിനുള്ളില്‍ അര്‍ധനഗ്നയായി കണ്ടെത്തിയത്. വീടിന്റെ സിറ്റൗട്ടില്‍ കഴുത്തില്‍ ഷാള്‍ മുറുകി ബോധമറ്റ നിലയില്‍ അര്‍ധനഗ്നയായി കിടക്കുന്ന പെണ്‍കുട്ടിയെ അതുവഴി പോയ ബന്ധുവാണ് കണ്ടെത്തുന്നത്. കയ്യിലെ മുറിവില്‍ ഉറുമ്പരിച്ച നിലയിലായിരുന്നതിനാല്‍ പെണ്‍കുട്ടി ഏറെനേരം മുറിവേറ്റ് കിടന്നിരുന്നുവെന്നാണ് വ്യക്തമാകുന്നത്. 

സംഭവ സമയത്ത് മാതാവ് വീട്ടില്‍ ഉണ്ടായിരുന്നില്ല. പിതാവ് കുടുംബവുമായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ബന്ധു ഉടന്‍ വിവരം അറിയിച്ചത് പ്രകാരം പൊലിസെത്തിയാണ് നടപടികള്‍ നീക്കിയത്. തുടര്‍ന്ന് കുട്ടിയെ തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനെത്തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇയാളെ  ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഈ സംഭവം സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന്റെയും ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ പ്രവർത്തനപരമായ നടപടികൾ സ്വീകരിക്കുന്നതിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്നു.

Teenage girl was found unconscious in her Kochi home. Police are investigating the incident and suspecting a assault.

#KeralaCrime #Investigation #Assault #WomenSafety

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia