Cybercrime | ഒരു കോടി രൂപയുടെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസ്; കൊച്ചിയില്‍ അധ്യാപിക അറസ്റ്റില്‍


● 'സുപിതയുടെ ബാങ്ക് അക്കൗണ്ടാണ് തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്'.
● ബംഗാളിലെത്തി വീടുവളഞ്ഞാണ് പ്രതിയെ പിടികൂടിയത്.
● സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ്.
കൊച്ചി: (KVARTHA) ഒരു കോടിയുടെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ അധ്യാപിക അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശിനിയായ സുപിത മിശ്ര ചാറ്റര്‍ജി(54)യാണ് പിടിയിലായത്. പ്രതിയെ ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഫോപാര്‍ക്കിലെ കേര ഫൈബര്‍ ടെക്‌സ് കമ്പനിയില്‍ നിന്ന് 1.05 കോടി തട്ടിയെടുത്തുവെന്നാണ് പരാതി.
ഇന്‍ഫോപാര്‍ക്ക് പൊലീസ് പറയുന്നത്: ബംഗാളിലെത്തി വീടുവളഞ്ഞാണ് പ്രതിയെ പിടികൂടിയത്. ബോളിവുഡിലെ പ്രശസ്ത ഗായകനെന്ന് പരിചയപ്പെടുത്തി സമൂഹമാധ്യമം വഴി സുതപ മിശ്രയുമായി അടുപ്പമുണ്ടാക്കിയ ആളാണ് തട്ടിപ്പുസംഘത്തിന്റെ തലവനെന്ന് സംശയിക്കുന്നു. സുപിതയുടെ ബാങ്ക് അക്കൗണ്ടാണ് തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്.
അക്കൗണ്ടുകള്‍ വഴി തട്ടിയെടുത്ത പണത്തിന്റെ കൂടുതല്‍ പങ്കും മറ്റു പ്രതികള്‍ കൈവശപ്പെടുത്തുകയായിരുന്നു. ഇവരെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നു. വ്യാജ ഇമെയില്‍ സന്ദേശങ്ങള്‍ അയച്ച് കമ്പനിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിച്ചത്. ബംഗാളിലെ ജല്‍ഡ ഗ്രാമത്തിലെ ഗവ. ഇംഗ്ലിഷ് മീഡിയം ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപികയാണ് സുപത. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
വാർത്ത പങ്കുവെച്ച് കൂടുതൽ ആളുകളെ ബോധവൽക്കരിക്കുക. ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാം എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Teacher has been arrested in Kochi for allegedly defrauding a company of Rs. 1 crore through an online scam. The accused, a resident of West Bengal, was caught after a thorough investigation.
#onlinefraud #cybercrime #arrest #kochi #india #cybersecurity #fraudalert