Arrest | ഡയറി എഴുതിയില്ലെന്ന് ആരോപിച്ച് 5 വയസുകാരനെ ക്രൂരമായി തല്ലിച്ചതച്ചെന്ന പരാതി; തൃശൂരില്‍ അധ്യാപിക അറസ്റ്റില്‍

 
Teacher arrested for assaulting five-year-old boy in Thrissur
Teacher arrested for assaulting five-year-old boy in Thrissur

Representational Image Generated by Meta AI

● ഇരു കാല്‍മുട്ടിനും താഴെയുമായി മര്‍ദ്ദിച്ചു.
● ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നുവെന്ന് രക്ഷിതാവ്.
● അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു.

തൃശൂര്‍: (KVARTHA) അഞ്ച് വയസുകാരനെ ക്രൂരമായി തല്ലിച്ചതച്ചെന്ന പരാതിയില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. തൃശൂര്‍ കുര്യച്ചിറ (Kuriachira) സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപിക സെലിനിനെയാണ് (Selin) നെടുപുഴ പൊലീസ് ബുധനാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് അധ്യാപിക രാത്രിയോടെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. 

യുപി സ്‌കൂളിലെ വിദ്യാര്‍ഥിയെ ഡയറി എഴുതിയില്ലെന്ന കാരണത്താല്‍ അധ്യാപികയായ സെലിന്‍ അടിച്ചുവെന്ന പരാതിയിലാണ് നടപടി. രാത്രി തന്നെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 11 മണിവരെ കോടതി അധ്യാപികയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി.

ഡയറി എഴുതിയില്ലെന്ന് ആരോപിച്ച് ക്ലാസ് ടീച്ചറായ സെലിന്‍ കുട്ടിയുടെ ഇരു കാല്‍മുട്ടിനും താഴെയുമായി ക്രൂരമായി തല്ലുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളുടെ പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു. 

സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്യുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതെന്നും രക്ഷിതാവ് ആരോപിച്ചിരുന്നു. സംഭവത്തില്‍ സ്‌കൂള്‍ മാനേജ്മെന്റ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും താന്‍ വഴങ്ങിയില്ലെന്നും രക്ഷിതാവ് പറഞ്ഞു. 

എന്നാല്‍ അധ്യാപിക ഒളിവില്‍ ആണെന്നായിരുന്നു നെടുപുഴ പൊലീസിന്റെ വിശദീകരണം. അതേസമയം, അധ്യാപികയെ സസ്പെന്‍ഡ് ചെയ്തെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

#childabuse #teacherarrest #Kerala #schoolviolence #education #safety #justiceforchildren

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia