Controversy | നടിയെ ആക്രമിച്ച കേസ്; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കി അതിജീവിത


● നടന്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്.
● മെമ്മറി കാര്‍ഡ് തുറന്ന സംഭവത്തില്‍ രാഷ്ട്രപതിക്ക് കത്ത്.
● കേസിന്റെ അന്തിമവാദം ഉടന്‍ തുടങ്ങിയേക്കും.
● 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്.
കൊച്ചി: (KVARTHA) നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പ്രസ്താവനക്കെതിരെ നടപടിയുമായി അതിജീവിത. ശ്രീലേഖക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കി.
വിചാരണ കോടതിയിലാണ് നടി ഹര്‍ജി നല്‍കിയത്. കേസില്‍ ദിലീപിനെതിരെ തെളിവുകളില്ലെന്ന വിധത്തില്‍ ശ്രീലേഖ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപണമുന്നയിച്ചിരുന്നെന്നും ഇത് കോടതിയലക്ഷ്യമാണെന്നുമാണ് അതിജീവിതയുടെ വാദം.
നിരവധി തെളിവുകളുള്ള കേസില്‍ തെളിവില്ലെന്ന് പറയുന്നത് കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയിലെ വാദം. കേസില്‍ ബുധനാഴ്ച അന്തിമവാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് നടപടി. ഹര്‍ജി ബുധനാഴ്ച കോടതി പരിഗണിച്ചേക്കും.
ചട്ടവിരുദ്ധമായി മെമ്മറി കാര്‍ഡ് തുറന്ന സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു. നടിയെ ആക്രിച്ച കേസില്‍ ദിലീപടക്കമുള്ള പ്രതികള്‍ക്കെതിരായ വിചാരണ അന്തിമവാദത്തിലേക്ക് കടക്കുമ്പോഴാണ് അതിജീവിത രാഷ്ട്രപതിക്ക് പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ അന്തിമവാദം ഉടന്‍ തുടങ്ങിയേക്കും. 2018 മാര്‍ച്ച് 8ന് ആരംഭിച്ച വിചാരണയാണ് അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നത്. 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. ഷൂട്ടിങ്ങിനുശേഷം തിരികെ വരികയായിരുന്ന നടിയുടെ കാറിനു പിന്നില്‍ വാഹനമിടിപ്പിച്ച് നിര്‍ത്തുകയും അതിക്രമിച്ചു കയറി ലൈംഗികമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് കേസ്.
വാദം തുടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ സാക്ഷിവിസ്താരം ഒരുമാസം മുമ്പ് പൂര്‍ത്തിയായിരുന്നു. സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷന്‍ വാദമണ് ആദ്യത്തേത്. തുടര്‍ന്ന് പ്രതിഭാഗം മറുപടി നല്‍കും. അടുത്ത മാസം കേസില്‍ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടന്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്.
#DileepCase #Kerala #justice #survivor #courtcase