Political Violence | ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധം: സിപിഎം നേതാക്കളും പ്രവര്‍ത്തകരും അടക്കം 9 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച വിധിക്കും


● 10-ാം പ്രതിയെ കോടതി വെറുതെ വിട്ടു.
● 2005 ഓഗസ്റ്റ് 7-നാണ് സൂരജ് കൊല്ലപ്പെട്ടത്.
● രാഷ്ട്രീയ വിരോധത്തോടെ വെട്ടിക്കോലപ്പെടുത്തിയെന്നാണ് കേസ്.
കണ്ണൂര്‍: (KVARTHA) ജില്ലയെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി നീതിപീഠം. ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായിരുന്ന മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരും അടക്കം ഒന്‍പത് പ്രതികള്‍ കുറ്റക്കാരെന്ന് തലശേരി ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. കേസിലെ പത്താം പ്രതിയെ കോടതി വെറുതെ വിട്ടു. പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച (24.03.2024) വിധിക്കും.
2005 ഓഗസ്റ്റ് എഴിന് രാവിലെയാണ് സൂരജ് കൊല്ലപ്പെട്ടത്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നുവെന്ന രാഷ്ട്രീയ വിരോധത്തോടെ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം മഴുവും കൊടുവാളും അടക്കം ഉപയോഗിച്ച് വെട്ടിക്കോലപ്പെടുത്തിയെന്നാണ് കേസ്.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രടറി പി എം മനോജിന്റെ സഹോദരന്‍ മനോരാജെന്ന നാരായണന്‍, ടി പി കേസ് പ്രതി ടി കെ രജീഷ് എന്നിവരടക്കമുള്ള പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്.കൊലപ്പെടുത്തുന്നതിന് ആറ് മാസം മുന്‍പും സൂരജിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്.
കൊല്ലപ്പെടുമ്പോള്‍ 32 വയസായിരുന്നു സൂരജിന്റെ പ്രായം. തുടക്കത്തില്‍ 10 പേര്‍ക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസില്‍ പിടിയിലായ ടി കെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേര്‍ത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണന്‍. കേസിലെ ഒന്നാം പ്രതി പി കെ ശംസുദ്ദീനും, 12-ാം പ്രതി ടി പി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്തായി.
ഇതില്‍ ഒന്നാം പ്രതിയാണ് ടി കെ രജീഷ് (45). എന്‍ വി യോഗേഷ് (46), കെ ഷംജിത്ത് എന്ന ജിത്തു (57), പി എം മനോരാജ് (43), സജീവന്‍ (56), പ്രഭാകരന്‍ (65), കെ വി പദ്മനാഭന്‍ (67), പ്രദീപന്‍ (58), രാധാകൃഷ്ണന്‍ (60) എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. 10-ാം പ്രതി എടക്കാട് കണ്ണവത്തിന്‍മൂല നാഗത്താന്‍ കോട്ട പ്രകാശനെ വെറുതെവിട്ടു. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. വിധി കേള്‍ക്കാന്‍ വന്‍ ജനക്കൂട്ടം കോടതി വളപ്പിലെത്തിയിരുന്നു. കനത്ത പൊലീസ് സന്നാഹവും കോടതി വളപ്പില്‍ ഒരുക്കിയിരുന്നു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Court finds 9 guilty in BJP worker Suraj murder case, including CPM leaders. 10th accused acquitted. Sentence on Monday. Political murder from 2005, accused of political rivalry.
#SurajMurderCase #Kannur #PoliticalMurder #CourtVerdict #CPM #BJP