Attack | 'കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ക്ക് മര്‍ദനം'; ദൃശ്യങ്ങള്‍ പകര്‍ത്തി യാത്രക്കാര്‍; നടപടി എടുക്കുമെന്ന് പൊലീസ്
മുഖത്തും നെഞ്ചിലും പരുക്കേറ്റതായി ഡ്രൈവര്‍
ബീച്ച് ആശുപത്രിയില്‍ ചികിത്സതേടി
കോഴിക്കോട്: (KVARTHA) കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ യുവാവ് മര്‍ദിച്ചതായി പരാതി. തിങ്കളാഴ്ച വൈകിട്ട് കോഴിക്കോട്ട് മാങ്കാവിലാണ് സംഭവം. ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവിങ് സീറ്റിനോട് ചേര്‍ന്ന ഭാഗത്തെ വാതില്‍ തുറന്ന് ഡ്രൈവറെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബസിലെ യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മര്‍ദനത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ സുബ്രഹ്‌മണ്യന്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സതേടി. മുഖത്തും നെഞ്ചിലും പരുക്കേറ്റതായി ഡ്രൈവര്‍ പറഞ്ഞു. സംഭവത്തില്‍ കെ എസ് ആര്‍ ടി സി അധികൃതര്‍ കസബ പൊലീസില്‍ പരാതി നല്‍കി. പ്രതിയുടെ കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും യുവാവിനെ ഉടന്‍ പിടികൂടുമെന്നും കസബ പൊലീസ് പറഞ്ഞു.
#KSRTC #busdriver #assault #Kozhikode #Kerala #roadrage #viralvideo #publictransport #crime