Outrage | സ്‌കൂളില്‍ നടത്തിയ പ്രഭാഷണത്തില്‍ ഭിന്നശേഷിക്കാരെ അപമാനിച്ചുവെന്ന പരാതിയില്‍ നടപടി; മോടിവേഷണല്‍ സ്പീകര്‍ അറസ്റ്റില്‍

 
Protesters demanding the arrest of the motivational speaker.

Photo Credit: Facebook/Paramporul Foundation

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ചെന്നൈ: (KVARTHA) ഒരു സ്‌കൂളില്‍ നടത്തിയ പ്രഭാഷണത്തില്‍ ഭിന്നശേഷിക്കാരെ (Disabled Community) അപമാനിച്ചുവെന്ന പരാതിയില്‍ 'മോട്ടിവേഷണല്‍ സ്പീക്കര്‍' മഹാവിഷ്ണു അറസ്റ്റിലായി. ഓസ്ട്രേലിയയില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ സെയ്ദാപെട്ട് പോലീസാണ് അറസ്റ്റ് ചെയ്തത്.

Aster mims 04/11/2022

പരംപൊരുള്‍ ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ ഉടമയായ മഹാവിഷ്ണു, കഴിഞ്ഞ ദിവസങ്ങളില്‍ അശോക് നഗര്‍, സെയ്ദാപെട്ട് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടത്തിയ പ്രഭാഷണമാണ് വിവാദമായത്. ഭിന്നശേഷിക്കാരെ അവഹേളിച്ചതിന് പുറമേ ആത്മീയ വിഷയങ്ങളിലും പരാമര്‍ശം നടത്തി. വിഡിയോ പുറത്തുവന്നതോടെ ഇയാള്‍ക്കും അനുമതി നല്‍കിയ വിദ്യാഭ്യാസ വകുപ്പിനെതിരെയും വലിയ പ്രതിഷേധമുയര്‍ന്നു. സ്‌കൂളിലെ പരിപാടിക്കു ശേഷം ഇയാള്‍ ഓസ്ട്രേലിയയിലേക്കു പോയിരുന്നു.

പ്രതിഷേധം ശക്തമായതോടെ, താന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും ചെന്നൈയിലെത്തിയ ശേഷം സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി അന്‍പില്‍ മഹേഷ് പൊയ്യാമൊഴിയെ നേരിട്ടു കണ്ടു വിശദീകരണം നല്‍കുമെന്നും അറിയിച്ചു. വന്‍ പൊലീസ് സന്നാഹമാണ് ഇയാളെ കാത്ത് വിമാനത്താവളത്തില്‍ ക്യാംപ് ചെയ്തത്. മുജ്ജന്മത്തിലെ പ്രവൃത്തികളുടെ ഫലമായാണ് പാവപ്പെട്ടവരും ഭിന്നശേഷിക്കാരുമായി ആളുകള്‍ ജനിക്കുന്നതെന്നായിരുന്നു വിവാദമായ പരാമര്‍ശം.

ഭിന്നശേഷിക്കാരെ അപമാനിച്ചത് അടക്കം 5 വകുപ്പുകള്‍ പ്രകാരമാണു കേസ്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

#disabilityrights #hatespeech #motivationalspeakers #india #chennai #justice #socialawareness

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia