Investigation | ലൈംഗിക പീഡന പരാതി; സിദ്ദീഖ് ചോദ്യം ചെയ്യലിന് തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ ഹാജരായി


● ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ തയ്യാറാണെന്ന് ഇ-മെയില്‍ അയച്ചിരുന്നു.
● മറുപടി ആയാണ് നാര്‍ക്കോട്ടിക് കമ്മീഷണര്‍ നോട്ടീസ് നല്‍കിയത്.
● 22ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
തിരുവനന്തപുരം: (KVARTHA) യുവനടിയുടെ ലൈംഗിക പീഡന പരാതിയില്‍ സിദ്ദീഖ് (Sidhique) ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലാണ് സിദ്ദീഖ് ഹാജരായത്. എന്നാല്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട സ്ഥലം ഇതല്ലെന്ന് കാട്ടി സിദ്ദീഖിനെ ഇവിടെ നിന്നും കന്റോണ്‍മെന്റ് സ്റ്റേഷന്റെ ഭാഗമായ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു.
സുപ്രീം കോടതിയില്‍ നിന്നും ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ തയ്യാറാണെന്ന് സിദ്ദീഖ് പൊലിസിന് ഇ-മെയില്‍ അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിദ്ദീഖിന് നോട്ടീസ് നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസ് നല്‍കിയത്.
തിങ്കളാഴ്ച ചോദ്യം ചെയ്ത് ശേഷം താരത്തിനെ വിട്ടയക്കും. സിദ്ദീഖ് മുന്നിലെത്തിയാല്‍ എന്ത് ചെയ്യുമെന്ന ആശയക്കുഴപ്പം പൊലീസിന് ഉണ്ടായിരുന്നു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറായ ആളെ ചോദ്യം ചെയ്യാതെ വിട്ടയച്ചാല്‍ കോടതിയില്‍ നിയമപ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാലാണ് വിളിപ്പിച്ചതെന്നാണ് വിവരം.
ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കാത്ത സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധത അറിയിച്ച് സിദ്ദീഖ് അന്വേഷണ സംഘത്തിന് കത്ത് നല്‍കിയത്. വരുന്ന 22ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോള്‍ കത്ത് നല്‍കിയ കാര്യം അറിയിക്കാനായിരുന്നു സിദ്ദീഖിന്റെ നീക്കം.
#Siddique, #assault, #interrogation, #Kerala, #police, #SupremeCourt, #interimbail