Mother's Statement | ‘അഫാൻ കഴുത്തുഞെരിച്ച് തല ചുമരിലിടിച്ചു, ജീവനൊടുക്കാൻ ചിന്തിച്ചിരുന്നു, ഇതിനായി യൂട്യൂബിൽ വീഡിയോകൾ കണ്ടു', മകനെതിരെ ആദ്യമായി നിർണായക മൊഴിയുമായി മാതാവ് ഷെമി

 
Afan's Mother Shemi's Revelation
Afan's Mother Shemi's Revelation

Photo: Arranged

● 'വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു'.
● 'സംഭവം നടന്ന ദിവസം 50,000 രൂപയുടെ അടിയന്തര ആവശ്യമുണ്ടായിരുന്നു'.
● 'ബന്ധുക്കളുടെ അധിക്ഷേപം മാനസികമായി തളർത്തി'.

തിരുവനന്തപുരം: (KVARTHA) വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ വഴിത്തിരിവാകുന്ന വെളിപ്പെടുത്തലുമായി പ്രതി അഫാന്റെ മാതാവ് ഷെമി. അഫാൻ കഴുത്തുഞെരിച്ച് തല ചുമരിലിടിച്ചെന്ന് ഷെമി പൊലീസിന് മൊഴി നൽകിയതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാമ്പത്തിക ബാധ്യതയും ബന്ധുക്കളുടെ ഭാഗത്തുനിന്നുണ്ടായ അധിക്ഷേപവും മകനെ മാനസികമായി തളർത്തിയെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഷെമി കിളിമാനൂർ എസ്എച്ച്ഒയ്ക്ക് നൽകിയ മൊഴിയിൽ പറയുന്നു. ബോധം വന്നപ്പോൾ അഫാൻ ചുറ്റികകൊണ്ട് തലയ്ക്കടിച്ചെന്നും ഷെമി വെളിപ്പെടുത്തിയതായി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

നേരത്തെ, കട്ടിലിൽ നിന്ന് വീണു പരിക്കേറ്റതാണെന്നായിരുന്നു ഷെമിയുടെ മൊഴി. എന്നാൽ, ഇപ്പോൾ സാഹചര്യങ്ങൾ വ്യക്തമാക്കുന്ന പുതിയ മൊഴി പുറത്തുവന്നത് കേസിൽ നിർണായകമാകും. ഷെമിയുടെ മൊഴിയിൽ അവരുടെ ദുരിതപൂർണമായ ജീവിതത്തെക്കുറിച്ചും സൂചനകളുണ്ട്. വലിയ സാമ്പത്തിക ബാധ്യത തനിക്കുണ്ടായിരുന്നുവെന്നും സംഭവം നടന്ന ദിവസം 50,000 രൂപയുടെ അടിയന്തര ആവശ്യമുണ്ടായിരുന്നുവെന്നും ഷെമി വെളിപ്പെടുത്തി. ഭർത്താവ് അറിയാതെ 35 ലക്ഷം രൂപയുടെ കടബാധ്യത തനിക്കുണ്ടായിരുന്നുവെന്നും ഷെമി പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. 

ഇതിനായി ബന്ധുവിന്റെ വീട്ടിൽ പോയപ്പോൾ അവിടെ നിന്നും കേട്ട അധിക്ഷേപങ്ങൾ മകനെ വല്ലാതെ വേദനിപ്പിച്ചു. ഇതാണ് അഫാനെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും ഷെമി പറഞ്ഞതായി പൊലീസ് സൂചിപ്പിച്ചു. കൂടാതെ, ആത്മഹത്യ ചെയ്യാൻ ചിന്തിച്ചിരുന്നുവെന്നും ഇതിനായി യൂട്യൂബിൽ വീഡിയോകൾ കണ്ടിരുന്നുവെന്നും ഷെമി മൊഴിയിൽ വ്യക്തമാക്കി. നിലവിൽ ഷെമിയെ വെഞ്ഞാറമൂട് കുറ്റിമൂട്ടിലുള്ള ഒരു സംരക്ഷണ കേന്ദ്രത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്.

അതേസമയം, പേരുമലയിലെ തെളിവെടുപ്പിന് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്ന അഫാനെ പിതാവ് അബ്ദുൽ റഹീം കണ്ടുമുട്ടിയതിനും നാട് സാക്ഷ്യം വഹിച്ചു. നാല് മീറ്റർ അകലെ ജംഗ്ഷനിൽ ഗതാഗതക്കുരുക്കിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിലിരുന്ന മകനെ റഹീം നോക്കിനിന്നു. കൊല്ലപ്പെട്ട വിവരമറിഞ്ഞ് നാട്ടിലെത്തിയ അബ്ദുൽ റഹീം മകനെ കാണാൻ താൽപ്പര്യമില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ചയും ഇതേ നിലപാട് അദ്ദേഹം മാധ്യമങ്ങളോട് ആവർത്തിച്ചു. ചൊവ്വാഴ്ച പൊലീസ് അഫാനുമായി ഏഴ് സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി.

ഈ വാർത്ത നിങ്ങൾക്ക് ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.

In a twist to the Venjaramoodu double murder case, Afan's mother, Shemi, has given a statement to the police that Afan had attacked her. Shemi also revealed that she had financial burdens and had thought of death. She is currently in a protection center.

#Venjaramoodu, #MurderCase, #ShemiStatement, #CrimeNews, #KeralaPolice, #FamilyDrama

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia