Crime | ക്രൂരത: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം കുടിപ്പിച്ചശേഷം മര്‍ദിച്ചതായി പരാതി


● 'വീടിന്റെ അരികില്‍ ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞു.'
● 'നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു.'
● പിതാവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ട: (KVARTHA) അടൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം കുടിപ്പിച്ചശേഷം ക്രൂരമായി മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അവശനിലയിലായ കുട്ടിയെ ആശുപത്രിയിലാക്കിയശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ സഹോദരനോടുള്ള വൈരാഗ്യത്തിലാണ് അനുജനെ മര്‍ദിച്ചതെന്നാണ് പരാതി.
മര്‍ദനമേറ്റ ഏഴാം ക്ലാസുകാരന്റെ സഹോദരന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തേടിയാണ് സംഘം എത്തിയതെന്നും അവനെ കിട്ടാത്തതിനെ തുടര്‍ന്ന് അനുജനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മറ്റു വിദ്യാര്‍ത്ഥികളുമായി തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കം പ്രിന്‍സിപ്പല്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ എതിരായി നിന്നിരുന്ന വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളായ യുവാക്കളാണ് വീട്ടിലെത്തി ഏഴാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി.
രാത്രി ഒമ്പത് മണിയോടെ കുട്ടിയെ വീടിന്റെ പരിസരത്തുനിന്നും തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തിരിച്ച് ആടി കുഴഞ്ഞാണ് മകന്‍ വന്നത്. മര്‍ദനമേറ്റതിന്റെ ക്ഷീണവും ഉണ്ടായിരുന്നു. വരുന്നതിനിടെ നിലത്ത് വീണിരുന്നു. നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. തുടര്‍ന്നാണ് കുട്ടി മര്‍ദനമേറ്റ വിവരം പറഞ്ഞത്. മദ്യം കുടിപ്പിച്ച് കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചുവെന്നും തുടര്‍ന്ന് സമീപത്തെ വീടിന്റെ അരികില്‍ ഉപേക്ഷിച്ചശേഷം കടന്നുകളയുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു. ഉടനെ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കുട്ടിയുടെയും അച്ഛന്റെയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കുശേഷം മാത്രമേ ആരാണ് മര്‍ദിച്ചതെന്ന് വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും കമന്റുകളും പങ്കുവെക്കുക.
Seventh-grade student was abducted and assaulted after being forcibly given alcohol in Adoor. Police have launched an investigation based on the father's complaint, suspecting the attack was motivated by rivalry with the victim's brother.
#Crime #Kerala #Attack #Abducted #Minor #Adoor