Violence | പെരിന്തൽമണ്ണ സ്കൂളിൽ സംഘർഷം; മൂന്ന് വിദ്യാർത്ഥികൾക്ക് പരുക്ക്

 
School Conflict in Malappuram: Three Students Injured
School Conflict in Malappuram: Three Students Injured

Representational Image Generated by Meta AI

● പരുക്കേറ്റ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 
● ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാർഥികൾ തമ്മിലുള്ള തർക്കമാണു കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് ആരോപണം. 
● സസ്പെൻഷൻ നേരിട്ട വിദ്യാർഥി പരീക്ഷയെഴുതാൻ സ്‌കൂളിൽ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.


മലപ്പുറം: (KVARTHA) പെരിന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടായതായി റിപ്പോർട്ട്. സംഘർഷത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരുക്കേറ്റതായും പരാതിയുണ്ട്. പരുക്കേറ്റ വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇംഗ്ലിഷ്, മലയാളം മീഡിയം വിദ്യാർഥികൾ തമ്മിലുള്ള തർക്കമാണു കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് ആരോപണം. ആരുടെയും പരുക്ക് ഗുരുതരമല്ല.

കുട്ടികളുടെ തലയിലും കയ്യിലുമാണ് പരുക്കേറ്റതെന്ന് പരാതിയിൽ പറയുന്നു. രണ്ടുപേരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാളെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്കൂളിലെ ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാർഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിൽ സസ്പെൻഷൻ നേരിട്ട വിദ്യാർഥി വെള്ളിയാഴ്‌ച പരീക്ഷയെഴുതാൻ സ്‌കൂളിൽ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. നടപടി നേരിട്ട ഈ വിദ്യാർഥി പരീക്ഷ എഴുതാൻ മാത്രമാണ് സ്‌കൂളിൽ എത്തിയിരുന്നത്.

പരീക്ഷ കഴിഞ്ഞ ശേഷം മൂർച്ചയേറിയ വസ്‌തു ഉപയോഗിച്ച് ഈ വിദ്യാർഥി മൂന്ന് കുട്ടികളെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പരാതി. നേരത്ത ആക്രമണ സ്വഭാവം കാണിച്ചതിനാൽ ഈ വിദ്യാർഥിയെ പൊലീസ് താക്കീത് ചെയ്തിരുന്നതായും വിവരങ്ങളുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

A conflict between students at PTM Higher Secondary School in Malappuram resulted in injuries to three students, reportedly due to a dispute between English and Malayalam medium students.

#SchoolConflict, #Malappuram, #StudentViolence, #SchoolSafety, #KeralaEducation, #StudentConflict

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia