Caught | കൊല്ലത്ത് വയോധികന്‍ കാറിടിച്ച് മരിച്ചത് കൊലപാതകമാണെന്ന് പൊലീസ്; '80 ലക്ഷത്തിന്റെ നിക്ഷേപം തട്ടാന്‍ ബാങ്ക് മാനേജരായ യുവതി ക്വട്ടേഷന്‍ നല്‍കി'

 
Retired BSNL Engineer Killed in Kollam, Kollam, murder, retired engineer, BSNL.
Watermark

Image Credit: Facebook/Kerala Police

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബിഎസ്എൻഎൽ റിട്ടയേർഡ് എഞ്ചിനീയറെ കൊലപ്പെടുത്തി, വനിതാ ബാങ്ക് മാനേജർ അറസ്റ്റിൽ, 80 ലക്ഷം രൂപയുടെ തട്ടിപ്പ്

കൊല്ലം: (KVARTHA) കൊല്ലത്ത് കാറിടിച്ച് സൈക്കിളില്‍ (Bicycle) യാത്ര ചെയ്തിരുന്ന ബിഎസ്എന്‍എല്‍ റിട്ടയേര്‍ഡ് ഡിവിഷന്‍ എഞ്ചിനീയര്‍ (BSNL Retired Division Engineer) സി പാപ്പച്ചന്‍ മരിച്ചത് കൊലപാതകം (Killed) ആണെന്ന് പൊലീസ് കണ്ടെത്തി. വനിതാ ബാങ്ക് മാനേജര്‍ സരിത, പണം (Money) തട്ടിയെടുക്കാനായി ക്വട്ടേഷന്‍ (Quotation) നല്‍കിയതായാണ് പൊലീസിന്റെ കണ്ടെത്തല്‍. കൊല്ലം ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവത്തിന്റെ (Incident) വിശദാംശങ്ങള്‍ പുറത്തുവന്നത്.

Aster mims 04/11/2022

പൊലീസ് പറയുന്നത്: പന്തളം കുടശ്ശനാട് സ്വദേശിയായ പാപ്പച്ചന്‍ കൊല്ലത്ത് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന് ഒരു സ്വകാര്യ ബാങ്കില്‍ 80 ലക്ഷത്തിലധികം രൂപ നിക്ഷേപം (Deposit) ഉണ്ടായിരുന്നു. ഈ പണം തട്ടിയെടുക്കാനായി ബാങ്ക് മാനേജരായ സരിത, മറ്റൊരു ബാങ്ക് ജീവനക്കാരന്‍, വേറെ രണ്ടുപേര്‍ എന്നിവര്‍ ചേര്‍ന്ന് ഒരു ക്വട്ടേഷന്‍ ഗ്രൂപ്പുമായി (Quotation Group) ബന്ധപ്പെട്ടാണ് കൃത്യം ആസൂത്രണം ചെയ്തത്. 

സൈക്കിളില്‍ പോകുകയായിരുന്ന പാപ്പച്ചനെ കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ഇത് ഒരു അപകടം (Accident) ആണെന്ന് തോന്നിച്ചെങ്കിലും പൊലീസ് അന്വേഷണത്തില്‍ കാര്യങ്ങള്‍ വ്യക്തമായി. കാര്‍ ഓടിച്ചിരുന്ന അനിമോന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ചിരുന്നു. എന്നാല്‍ പിന്നീട് അനിമോന്റെ ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍, ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്‍തുക പണം എത്തിയത് കണ്ടെത്തി.

തുടര്‍ന്നുള്ള അന്വേഷണത്തില്‍, അനിമോന്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത് നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞു. പാപ്പച്ചന്റെ സ്വകാര്യ ബാങ്കിലുണ്ടായിരുന്ന പണം തട്ടിയെടുക്കുക ലക്ഷ്യമിട്ടാണ് വനിതാ ബാങ്ക് മാനേജരും കൂട്ടാളികളും ഈ കൊലപാതകം ആസൂത്രണം ചെയ്തത്. ബാങ്കിലെ അക്കൗണ്ടിലുണ്ടായിരുന്ന 40 ലക്ഷം രൂപ നഷ്ടപ്പെട്ടത് പാപ്പച്ചന്‍ അറിയുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനായി വയോധികനെ കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ് ഭാഗത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

ഇവിടേക്ക് സൈക്കിളില്‍ പാപ്പച്ചന്‍ വരുമ്പോള്‍ കാറിടിച്ചു വീഴ്ത്തുകയായിരുന്നു. പാപ്പച്ചനെ കാറിടിച്ച് കൊലപ്പെടുത്താന്‍ അനിമോന്‍ ആദ്യം ചോദിച്ചത് രണ്ടു ലക്ഷം രൂപയായിരുന്നു. പിന്നീട് പടിപാടിയായി വിലപേശി 18 ലക്ഷം രൂപയായി നിശ്ചയിക്കുകയായിരുന്നു. കൊലപാതകത്തില്‍ സ്വകാര്യ ബാങ്ക് മാനേജര്‍ സരിത, ക്വട്ടേഷന്‍ ഏറ്റെടുത്ത അനിമോന്‍ എന്നിവരടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.#Kollam #Killed #KeralaCrime #BankFraud #JusticeForVictim #BreakingNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script