Legal | ബംഗാളി നടിയുടെ ലൈംഗികാരോപണക്കേസ്; സംവിധായകന്‍ രഞ്ജിത്തിന്റെ മുന്‍കൂര്‍ ജാമ്യാേപക്ഷ ഹൈകോടതി തീര്‍പ്പാക്കി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (KVARTHA) സംവിധായകന്‍ രഞ്ജിത്തിന്റെ (Director Ranjith) മുന്‍കൂര്‍ ജാമ്യാേപക്ഷ ഹൈക്കോടതി (Highcourt) തീര്‍പ്പാക്കി. ബംഗാളി നടിയുടെ ലൈംഗികാരോപണക്കേസില്‍ രഞ്ജിത്തിനെതിരെ ചുമത്തിയത് ജാമ്യം (Bail) ലഭിക്കാവുന്ന വകുപ്പുകളാണെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് കോടതിയുടെ തീരുമാനം.
2009ല്‍ നടന്ന കേസിനാസ്പദമായ സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. സംഭവം നടന്നെന്ന് പറയുന്ന സമയത്ത് ജാമ്യം ലഭിക്കുന്ന വകുപ്പായിരുന്നു ഇതെന്ന് രഞ്ജിത്ത് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
15 വര്‍ഷം മുമ്പത്തെ സംഭവത്തില്‍ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്, അവസരം ലഭിക്കാത്തതിലുള്ള നിരാശയും അമര്‍ഷവുമാണെന്നും താന്‍ നിരപരാധിയാണെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അഡ്വ. പി. വിജയഭാനു മുഖേന രഞ്ജിത്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
'പാലേരിമാണിക്യം' എന്ന സിനിമയുടെ ഓഡിഷനായി വിളിച്ച ശേഷം ലൈംഗിക ലക്ഷ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്നാണ് നടിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുക്കുകയും രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.
#Ranjith #MalayalamCinema #bail #Kerala #IndianCinema #MeToo
