Legal | നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം; വിചാരണ നീണ്ടുപോകുന്നതില്‍ വിചാരണ കോടതിക്ക് വിമര്‍ശനം

 
Supreme court grants bail for Pulsar Suni
Watermark

Photo Credit: Facebook/Supreme Court Of India

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഏഴരവര്‍ഷമായി പള്‍സര്‍ സുനി ജയിലിലാണ്.
● ഇതെന്ത് വിചാരണയെന്ന് സുപ്രീം കോടതി.

ന്യൂഡെല്‍ഹി: (KVARTHA) നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ഏഴരവര്‍ഷത്തിനുശേഷം ജാമ്യം നല്‍കി. വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ജാമ്യം നല്‍കുന്നതിനിടെ എതിര്‍ത്തിരുന്നു.

Aster mims 04/11/2022

സുപ്രീം കോടതിയുടെ വിധിയില്‍ വിചാരണ കോടതിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഒരാള്‍ എത്ര തവണ ജാമ്യത്തിനായി കോടതി കയറണമെന്ന് സുപ്രീം കോടതി ചോദിച്ചു. കടുത്ത ഉപാധികള്‍ക്കായി സംസ്ഥാനത്തിന് വാദിക്കാം. എന്നാല്‍, വിചാരണ ഇത്രയും വൈകുന്നത് അംഗീകരിക്കാനാകില്ല. ഇതെന്ത് വിചാരണ എന്ന് ചോദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

261 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്റെ ക്രോസ് വിസ്താരം മാത്രം 1800 പേജുണ്ടെന്നും കോടതി നിരീക്ഷിച്ചു. പള്‍സര്‍ സുനിയില്‍ നിന്ന് 25000 രൂപ ചിലവ് ഈടാക്കിയ ഹൈക്കോടതി നടപടി ഒഴിവാക്കാമായിരുന്നുവെന്നും തല്‍ക്കാലം ഇതില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍, ജാമ്യം നല്‍കിയതിനെ ശക്തമായി സംസ്ഥാനം എതിര്‍ത്തു. ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഏഴ് വര്‍ഷമായി താന്‍ ജയിലിലാണെന്നും വിചാരണ നീളുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സുനിയുടെ വാദം. 

കേസില്‍ നീതിപൂര്‍വ്വമായ വിചാരണ നടക്കുന്നില്ലെന്ന് പള്‍സര്‍ സുനി പറഞ്ഞു. ദീലീപിന്റെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്ന് പള്‍സര്‍ സുനി കോടതിയില്‍ വാദിച്ചു. വിചാരണ നീണ്ടു പോകുന്നതിനാല്‍ ജാമ്യം നല്കിയ കോടതി ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണ കോടതി ജാമ്യം നല്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. 

പള്‍സര്‍ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും സുപ്രീം കോടതി ജാമ്യം നല്‍കുകയായിരുന്നു. കേസില്‍ നീതിപൂര്‍വ്വമായ വിചാരണ നടക്കുന്നില്ലെന്ന് പള്‍സര്‍ സുനി പറഞ്ഞു. ദീലീപിന്റെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്ന് പള്‍സര്‍ സുനി കോടതിയില്‍ വാദിച്ചു. വിചാരണ നീണ്ടു പോകുന്നതിനാല്‍ ജാമ്യം നല്കിയ കോടതി ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണ കോടതി ജാമ്യം നല്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. 

ജാമ്യം നല്‍കിയത് സുപ്രീം കോടതിയുടെ സ്വഭാവിക നടപടിയായിട്ടാണ് കാണുന്നതെന്ന് നടിയുടെ അഭിഭാഷകയായ ടിബി മിനി പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കാതിരിക്കാനോ സാക്ഷികളെ സ്വാധീനിക്കാതിരിക്കാനോയുള്ള മുന്‍കരുതലുകളുടെ ഭാഗമായാണ് പലപ്പോഴും കോടതി ജാമ്യം നിഷേധിക്കുക. ഇവിടെ സാക്ഷി വിസ്താരം ഉള്‍പ്പെടെ പൂര്‍ത്തിയായതാണ്. അതിനാല്‍ കേസില്‍ എല്ലാവരെയും വിസ്തരിച്ച് കഴിഞ്ഞതിനാലായിരിക്കാം സുപ്രീം കോടതി ഇത്തരമൊരു തീരുമാനമെടുത്തത്. അടുത്ത് തന്നെ കേസില്‍ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടിബി മിനി പറഞ്ഞു.

നിരന്തരം ജാമ്യാപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി പള്‍സര്‍ സുനിക്ക് പിഴ ചുമത്തിയിരുന്നു. ഇത് സുപ്രിംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ടത്. നെടുമ്പാശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്.

#PulsarSuni #ActressAssaultCase #Kerala #SupremeCourt #JusticeDelayed #Bail

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia