Found | ബലാത്സംഗക്കേസ് പ്രതി ജയിലിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ചത് മലദ്വാരത്തിനുള്ളിൽ! എക്സ്-റേ പരിശോധനയിൽ കുടുങ്ങി
● രവി ബരയ്യ എന്ന യുവാവാണ് മലദ്വാരത്തിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചത്
● സംഭവം ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലാ ജയിലിൽ
● പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ഫോൺ
ഗാന്ധിനഗർ: (KVARTHA) ഗുജറാത്തിലെ ഭാവ്‌നഗർ ജയിലിൽ നിന്ന് ഞെട്ടിക്കുന്ന സംഭവം പുറത്ത്. ബലാത്സംഗക്കേസിൽ പ്രതിയായ രവി ബറൈയ (33) എന്ന യുവാവ് മൂന്ന് ഇഞ്ച് വലിപ്പമുള്ള മൊബൈൽ ഫോൺ തന്റെ മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ചിരുന്നതായി കണ്ടെത്തി. 2024 ഒക്ടോബർ 19 മുതൽ ഭാവ്‌നഗർ ജില്ലാ ജയിലിൽ തടവിൽ കഴിയുകയാണ് ബറൈയ. വർടെജ് പൊലീസ് സ്റ്റേഷനിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത് .
ഒളിപ്പിച്ച സാധനങ്ങളുണ്ടെന്ന സംശയത്തെ തുടർന്ന് സർക്കാർ ആശുപത്രിയിൽ എക്സ്-റേ പരിശോധന നടത്തിയപ്പോഴാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ഡിസംബർ നാലിന്, ജയിൽ അധികൃതർക്ക് ബറൈയ ഇലക്ട്രോണിക് സാധനങ്ങൾ കടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ജയിലിനകത്തെ ഒരു കുഴിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ചാർജർ കണ്ടെടുത്തു. എന്നാൽ ഫോൺ കണ്ടെത്താനായില്ല.
ബറൈയയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധികൃതർ ഇയാളെ ഭാവ്‌നഗറിലെ സർ ടി ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയി. എക്സ്-റേയിൽ മലദ്വാരത്തിനുള്ളിൽ മൊബൈൽ ഫോൺ ഉണ്ടെന്ന് സ്ഥിരീകരിച്ചു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ഫോൺ ശുചിമുറിയിലേക്ക് പോയപ്പോഴാണ് കണ്ടെടുത്തത്. ഫോൺ നല്ല അവസ്ഥയിലായിരുന്നെങ്കിലും സിം കാർഡ് ഉണ്ടായിരുന്നില്ല.
'എക്സ്-റേയിൽ മൊബൈൽ ഫോൺ കാണിച്ചു. ഫോൺ എങ്ങനെയാണ് അയാൾക്ക് ലഭിച്ചതെന്ന് അന്വേഷിക്കും', ജയിൽ സൂപ്രണ്ട് എൽഎം റാത്തോഡ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. ഫോൺ കണ്ടെടുത്തതിനെ തുടർന്ന് ഭാവ്‌നഗർ ജില്ലാ ജയിൽ ഉദ്യോഗസ്ഥൻ നിലംബൗഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ട്.
#jailbreak #smuggling #mobilephone #prisoner #india #gujarat #crime #news #RaviBaraiya