Attack | ഇടുക്കിയില്‍ ഗര്‍ഭിണിയെ കയറി പിടിച്ചതായി പരാതി; പോക്‌സോ കേസ് പ്രതി അറസ്റ്റില്‍

 
Pregnant woman assaulted in Idukki

Representational Image Generated by Meta AI

ADVERTISEMENT

● അര്‍ദ്ധ രാത്രിയായിരുന്നു സംഭവം. 
● ആശുപത്രിയില്‍വെച്ച് കടന്നുപിടിക്കുകയായിരുന്നു.
● ബഹളം വച്ചതോടെ പ്രതി ഓടിയിറങ്ങി.

ഇടുക്കി: (KVARTHA) ഗര്‍ഭിണിയെ കയറി പിടിച്ചതെന്ന പരാതിയില്‍ പോക്‌സോ (POCSO) കേസ് പ്രതിയെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രിയില്‍ ആശുപത്രിയില്‍ കയറിയായിരുന്നു അതിക്രമം. മൂന്നാര്‍ പൊലീസ് സ്റ്റേഷന്‍ പിരിധിയിലെ മനോജിനെയാണ് (Manoj) പിടികൂടിയത്. 

കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗര്‍ഭിണിയായ യുവതിയെയാണ് മനോജ് കയറിപ്പിടിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി ബഹളം വച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. 

Aster_MIMS

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ കേസില്‍ പിടിയിലായ മനോജ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

#KeralaCrime, #HospitalAttack, #Assault, #WomensSafety, #Arrest, #Idukki

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia