Surrender | പൊലീസില്‍ കീഴടങ്ങിയ ദിവ്യയെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ചു; ചോദ്യം ചെയ്യല്‍ തുടങ്ങി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● എവിടെവെച്ചാണ് അറസ്റ്റ് ചെയ്തതെന്നത് പുറത്തുവിട്ടിട്ടില്ല.
● വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.
● കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ്.
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ മുന്‍ എഡിഎമ്മിന്റെ മരണത്തില്‍ ആരോപണവിധേയ ആയ പിപി ദിവ്യ കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. ഇവരെ കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. പൊലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യല്‍.

പൊലീസും ദിവ്യയും തമ്മില്‍ ഉണ്ടാക്കിയ ധാരണപ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയത്. ദൃശ്യങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ പൊലീസ് മാധ്യമപ്രവര്‍ത്തകരെ വിലക്കിയിരുന്ന കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ സ്ഥലത്തുനിന്നാണ് പൊലീസില്‍ കീഴടങ്ങിയത്.
പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് വെളിപ്പെടുത്തിയ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി എവിടെവെച്ചാണ് അറസ്റ്റ് ചെയ്തതെന്നതടക്കം മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദിവ്യ കസ്റ്റഡിയിലാണ് ഉള്ളത്. അറസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങും.
പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ച ശക്തമായ വാദങ്ങളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാന്‍ കാരണം. കുറഞ്ഞത് 10 തവണ വിധി പകര്‍പ്പില്‍ പ്രൊസിക്യൂഷനെ കോടതി പരാമര്‍ശിച്ചിട്ടുണ്ട്. ജാമ്യം നിഷേധിക്കപ്പെട്ട് അധികം വൈകാതെ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കാനും പൊലീസിന് സാധിച്ചു.
ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിന് ശേഷം പി പി ദിവ്യയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഹാജരാക്കി, വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഇതിനുശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
#ppdivya #kannur #edmcdeathcase #arrest #crimebranch #keralapolice