Allegation | വനിതാ സിവില്‍ പൊലീസ് ഓഫിസറെ പീഡിപ്പിച്ചെന്ന് പരാതി; എസ്ഐ അറസ്റ്റില്‍

 
Police Officer Arrested for Assaulting Female Colleague

Representational Image Generated by Meta AI

ADVERTISEMENT

● വീട്ടിലെത്തി ഉപദ്രവിച്ചുവെന്നും പരാതി.
● 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
● കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. 

തിരുവനന്തപുരം: (KVARTHA) സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ടെലി കമ്യൂണിക്കേഷന്‍ വിഭാഗം എസ്ഐ വില്‍ഫറാണ് പിടിയിലായത്. പേരൂര്‍ക്കട പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Aster_MIMS

വനിതാ സിവില്‍ പൊലീസ് ഓഫീസറാണ് വില്‍ഫറിനെതിരെ പരാതി നല്‍കിയത്. തന്നെ വീട്ടിലെത്തി ഉപദ്രവിച്ചുവെന്നും പരാതിയില്‍ പറയുന്നു. പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നു.

പൊലീസ് എന്നത് സമൂഹത്തിൽ നീതിയുടെ പ്രതിനിധികളായാണ് കാണപ്പെടുന്നത്. അത്തരമൊരു വ്യക്തിയിൽ നിന്നും ഇത്തരമൊരു പ്രവർത്തി ഉണ്ടായത് സമൂഹത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ജോലിസ്ഥലത്തു പോലും സ്ത്രീകൾ സുരക്ഷിതരല്ലെന്നതിന്റെ ദുഖകരമായ ഉദാഹരണമാണിത് ചൂണ്ടികാണിക്കുന്നത്. അതേസമയം, ഈ സംഭവം നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും തെറ്റു ചെയ്താൽ ശിക്ഷിക്കപ്പെടുമെന്നും വ്യക്തമാക്കുന്നു.

#policeassault #womenssafety #kerala #justice #crime #india

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia