Crime | വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി; പൊലീസുകാരനെ കയ്യോടെ പിടികൂടി പ്രദേശവാസികള്‍

 
Police Officer Arrested for Alleged Assault of Student

Representational Image Generated by Meta AI

ADVERTISEMENT

● സംഭവം ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍.
● അതിക്രമം നേരിട്ടത് മുന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്.
● പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയേക്കും.

തൃശ്ശൂര്‍: (KVARTHA) വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പൊലീസുകാരനെ കയ്യോടെ പിടികൂടി പ്രദേശവാസികള്‍ പൊലീസില്‍ ഏല്‍പ്പിച്ചു. മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ സിപിഒ ഷാജുവിനെതിരെയാണ് പരാതി. മുന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റായിരുന്ന വിദ്യാര്‍ഥിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഷാജുവിനെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയേക്കും.

Aster_MIMS

ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് ഷാജു മോശമായി പെരുമാറിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. ഈ സമയത്ത് പരാതിക്കാരിയായ വിദ്യാര്‍ഥിനി കോയമ്പത്തൂരിലേക്ക് പോകാനായി ബസ് സ്റ്റാന്റിലെത്തിയതായിരുന്നു. 

പൊലീസുകാരന്‍ അപമര്യാദയായി പെരുമാറിയതോടെ പെണ്‍കുട്ടി ബഹളം വയ്ക്കുകയും കുട്ടി കരയുന്നത് കേട്ട് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. ഓട്ടോറിക്ഷയില്‍ കയറിയ ഇയാളെ പിന്നാലെയെത്തിയ സമീപവാസികള്‍ പിടിച്ചുനിര്‍ത്തി. പിന്നീട് ഇവര്‍ തന്നെയാണ് ചാലക്കുടി പൊലീസിനെ വിളിച്ചുവരുത്തി കൈമാറിയത്.

#Kerala, #assault, #police, #arrest, #studentsafety, #womenagainstcrime, #POCSOAct

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia