Robbery | പഴയങ്ങാടി പോസ്റ്റ് ഓഫീസിലെ കവര്‍ചാശ്രമം; പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി
ഓഫീസിനകം മുഴുവന്‍ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍.
പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ്.
പഴയങ്ങാടി: (KVARTHA) പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ (Pazhayangadi Police Station) പരിധിയിലെ എരിപുരത്ത് (Eripuram) പോസ്റ്റ് ഓഫീസില്‍ (Post Office) മോഷണശ്രമം (Theft) നടന്ന സംഭവത്തില്‍ പൊലീസ് കേസെടുത്ത് (Booked) അന്വേഷണം (Probe) ഊര്‍ജിതമാക്കി. എരിപുരത്തുള്ള പോസ്റ്റ് ഓഫീസിലാണ് ബുധനാഴ്ച (31.07.2024) രാവിലെ മോഷണശ്രമം നടന്നതായി ജീവനക്കാര്‍ പൊലീസില്‍ പരാതി (Complaint) നല്‍കിയത്.
പോസ്റ്റ് ഓഫീസിന്റെ പുറകിലെ ഗ്രില്‍സിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് പരാതിയില്‍ പറയുന്നു. ലോകറില്‍ ഒന്നേകാല്‍ ലക്ഷത്തോളം രൂപ ഉണ്ടായിരുന്നുവെങ്കിലും മോഷ്ടാവിന് ലോകര്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ പണം മോഷ്ടിക്കാനായില്ല. എന്നാല്‍ ഓഫീസിനകം മുഴുവന്‍ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്.
പോസ്റ്റ് മാസ്റ്ററുടെ പരാതിയിലാണ് പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കണ്ണൂരില്‍ നിന്നെത്തിയ ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.