കുട്ടി നിരന്തരം പീഡനത്തിനിരയോ? പെരുമ്പാവൂരിലെ സംഭവം ഞെട്ടിക്കുന്നത്

 
Perumbavoor Police Station Representing Drug Offender's Phone Reveals Abuse of 5-Year-Old Relative in Perumbavoor
Perumbavoor Police Station Representing Drug Offender's Phone Reveals Abuse of 5-Year-Old Relative in Perumbavoor

Photo Credit: Website/Kerala Police

● അഞ്ച് വയസ്സുള്ള ബന്ധുക്കുട്ടിയാണ് പീഡനത്തിന് ഇരയായത്.
● പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി.
● 120 ഗ്രാം കഞ്ചാവുമായിട്ടാണ് പ്രതിയെ പിടികൂടിയത്.
● പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് വൃത്തങ്ങൾ.
● ഫോണിൽ ലൈംഗികാതിക്രമ ദൃശ്യങ്ങൾ കണ്ടെത്തി.

കൊച്ചി: (KVARTHA) പെരുമ്പാവൂരില്‍ കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. ബന്ധുവിന്റെ അഞ്ച് വയസ്സുള്ള കുട്ടിയെ പ്രതി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നോവെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. കഞ്ചാവുമായി പിടികൂടിയ പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രതിക്കെതിരെ പോക്‌സോ കുറ്റവും ചുമത്തി. 

പെരുമ്പാവൂര്‍ പൊലീസ് വ്യാഴാഴ്ച പിടികൂടിയ യുവാവില്‍നിന്ന് 120 ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ കണ്ടെത്തിയതെന്നും ഇയാള്‍ ലഹരിക്ക് അടിമയാണെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ എങ്ങനെ പ്രതികരിക്കണം? കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും? ഈ ഹൃദയഭേദകമായ സംഭവം നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. 

Police in Perumbavoor discovered disturbing videos on the mobile phone of a man arrested in a cannabis case, showing him abusing a 5-year-old relative. Authorities suspect the child may have been subjected to repeated abuse. The accused, who was caught with 120 grams of cannabis, has also been charged under the POCSO Act.

#ChildAbuse, #POCSO, #KeralaCrime, #Perumbavoor, #DrugOffender, #ShockingVideoNews Categories: Local, News, Top-Headline, Crime

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia